'പാകിസ്താൻ ചോദിച്ചു വാങ്ങി'; ഇന്ത്യൻ സൈന്യം നല്‍കിയ തിരിച്ചടിക്ക് പിന്തുണയുമായി കായിക താരങ്ങൾ

നിരവധി കായിക താരങ്ങളും എക്‌സിൽ പ്രതികരണവുമായി രംഗത്തെത്തി

dot image

അതിർത്തിയിൽ ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുമ്പോൾ ഇന്ത്യയ്ക്ക് പിന്തുണയുമായി നിരവധി കായിക താരങ്ങൾ. പാകിസ്താൻ യുദ്ധം ചോദിച്ചുവാങ്ങുകയിരുന്നുവെന്നും രാജ്യം ശക്തമായ മറുപടി നൽകുമെന്നും വീരേന്ദർ സെവാഗ് എക്‌സിൽ കുറിച്ചു. സൈന്യത്തിന്റെ വേഗത്തിലും ധീരമായതുമായ തിരിച്ചടിയിൽ അഭിമാനിക്കുന്നുവെന്ന് ശിഖർ ധവാൻ പറഞ്ഞു.

ഇവരെ കൂടാതെ നിരവധി കായിക താരങ്ങളും എക്‌സിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ അതിർത്തിയിൽ ആക്രമണം ലക്ഷ്യമിട്ടെത്തിയ പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം തകർത്തതിന് പിന്നാലെയായിരുന്നു പ്രതികരണം.

ഏപ്രിൽ 22ൽ കശ്മീരിലെ പഹൽ​ഗാമിൽ നടന്ന ആക്രമണത്തിന് ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിലെ സംഘർഷം യുദ്ധ സമാന അന്തരീക്ഷത്തിലേക്ക് മാറ്റിയത്. 26 പേരാണ് അന്ന് കൊല്ലപ്പെട്ടത്. എന്നാൽ രണ്ടാഴ്ചയ്ക്ക് ശേഷം ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തിരിച്ചടിക്കുകയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ തകർക്കുകയും നൂറോളം ഭീകരരെ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ പാകിസ്താൻ വീണ്ടും പ്രകോപനവുമായി രംഗത്തെത്തിയത്. എന്നാൽ ഇതിനെയെല്ലാം ഇന്ത്യ ഫലപ്രദമായി പ്രതിരോധിക്കുകയായിരുന്നു. ശേഷം തിരിച്ചടിയെന്നോണം പാകിസ്താനിലെ ചില ഭാഗങ്ങളിലേക്ക് ഇന്ത്യ മിസൈൽ അയക്കുകയും ചെയ്തിരുന്നു.

Content Highlights: sports person unite to back indian forces

dot image
To advertise here,contact us
dot image