
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആമ്രെ. രോഹിത് ശര്‍മയ്ക്ക് സ്വന്തം കഴിവിനോട് നീതിപുലര്‍ത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രവീണ്‍ പറയുന്നത്. അതിശയിപ്പിക്കുന്ന പ്രതിരോധശേഷിയും എല്ലാ മുംബൈ ബാറ്റ്സ്മാന്‍മാര്‍ക്കും ഉള്ള ഒരു സ്വതസിദ്ധമായ മത്സരബോധവും രോഹിത് ശര്‍മ്മയ്ക്ക് ഉണ്ടെന്ന് പ്രവീണ്‍ ആമ്രെ തുറന്നുപറഞ്ഞു.
'രോഹിത്തിന് എപ്പോഴും ആ ആത്മവിശ്വാസം ഉണ്ടായിരുന്നു. തുടക്കത്തില്‍ അദ്ദേഹം ധാരാളം ഷോട്ടുകള്‍ കളിക്കുകയും ഔട്ട്ഫീല്‍ഡില്‍ പിടിക്കപ്പെടുകയും ചെയ്യുമായിരുന്നു. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ആദ്യകാലങ്ങളില്‍ സ്ഥിരത നഷ്ടപ്പെട്ടത്. എന്നാല്‍ ഒരിക്കല്‍ തന്റെ കളി മനസ്സിലാക്കിക്കഴിഞ്ഞാല്‍ അദ്ദേഹം സ്ഥിരതയോടെ ബാറ്റുവീശി തുടങ്ങും. പക്ഷേ ഒരു ടെസ്റ്റ് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ തന്റെ കഴിവിനോട് അദ്ദേഹം നീതി പുലര്‍ത്തിയില്ലെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു', പ്രവീണ്‍ ആമ്രെ പറഞ്ഞു.
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഏപ്രില്‍ 7 ബുധനാഴ്ച വൈകുന്നേരം രോഹിത് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒരു പോസ്റ്റിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മാധ്യമങ്ങളെ കണ്ട് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് പകരമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രോഹിത് തന്റെ തീരുമാനം പുറത്തുവിട്ടത്.
Content Highlights: Former India batter’s massive claim on Rohit Sharma’s Test retirement ahead of ENG vs IND 2025 series