'2027 ഏകദിന ലോകകപ്പ് സ്വന്തമാക്കാൻ ശ്രമിക്കണം'; അടുത്ത വലിയ ആ​ഗ്രഹം പറഞ്ഞ് വിരാട് കോഹ്‍ലി

2027 ഏകദിന ലോകകപ്പ് വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തുടരുമെന്ന് സൂചന നൽകി ഇതിഹാസ താരം വിരാട് കോഹ്‍ലി

'2027 ഏകദിന ലോകകപ്പ് സ്വന്തമാക്കാൻ ശ്രമിക്കണം'; അടുത്ത വലിയ ആ​ഗ്രഹം പറഞ്ഞ് വിരാട് കോഹ്‍ലി
dot image

2027 ഏകദിന ലോകകപ്പ് വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തുടരുമെന്ന് സൂചന നൽകി ഇതിഹാസ താരം വിരാട് കോഹ്‍ലി. മുംബൈയിൽ ഒരു പരിപാടിക്കിടെയാണ് കോഹ്‍ലി തന്റെ നിലപാട് വ്യക്തമാക്കിയത്. ഭാവിയിൽ അടുത്തതായി ചെയ്യാൻ ആ​ഗ്രഹിക്കുന്ന വലിയ കാര്യത്തെക്കുറിച്ച് പരിപാടിയുടെ അവതാരക കോഹ്‍ലിയോട് ചോദിച്ചു. അടുത്ത വലിയ നേട്ടത്തെക്കുറിച്ച് എനിക്കറിയില്ലെന്നും ഒരുപക്ഷേ 2027 ഏകദിന ലോകകപ്പ് നേടാനായി ശ്രമിക്കുന്നതാവും തന്റെ അടുത്ത വലിയ ആ​ഗ്രഹമെന്നും കോഹ്‍ലി വ്യക്തമാക്കി.

2011ല്‍ എം എസ് ധോണിയുടെ ടീം ഏകദിന ലോകകപ്പ് നേടിയപ്പോൾ വിരാട് കോഹ്‍ലിയും ഇന്ത്യൻ ടീമിൽ അം​ഗമായിരുന്നു. പിന്നീട് 2015ലും 2019ൽ കോഹ്‍ലി നായകനായപ്പോഴും ഇന്ത്യ സെമി ഫൈനലിൽ പരാജയപ്പെട്ടു. 2023ൽ സ്വന്തം മണ്ണിൽ നടന്ന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടു. 2027ൽ വീണ്ടുമൊരു ലോകകിരീട നേട്ടം കോഹ്‍ലി ആ​ഗ്രഹിക്കുമ്പോൾ ഇന്ത്യ കാത്തിരിക്കുന്നത് 16 വർഷത്തിന് ശേഷമൊരു ഏകദിന ലോകകപ്പാണ്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ റോയൽ ചലഞ്ചേഴ്സിനായി കോഹ്‍ലി കളിച്ചുകൊണ്ടിരിക്കുകയാണ്. ഐപിഎല്ലിന്റെ 18-ാം പതിപ്പിൽ ആദ്യ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് വിരാട് കോഹ്‍ലിയും റോയൽ ചലഞ്ചേഴ്സും. ടൂർണമെന്റിൽ ആദ്യ രണ്ട് മത്സരങ്ങളിലും റോയൽ ചലഞ്ചേഴ്സ് വിജയിച്ചിട്ടുണ്ട്.

Content Highlights: Virat Kohli confirms availability for next World Cup

dot image
To advertise here,contact us
dot image