ബിസിസിഐയിൽ സ്വജനപക്ഷപാതം; പിൻവാതിൽ നിയമനം കൂടുതലെന്ന് കൃഷ്ണമാചാരി ശ്രീകാന്ത്

'ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒരുപോലെ പരാജയപ്പെട്ട താരം ടീമിലുണ്ട്'

dot image

ഡൽഹി: ട്വന്റി 20 ലോകകപ്പിലെ ടീം തിരഞ്ഞെടുപ്പിനെ വിമർശിച്ച് ഇന്ത്യൻ മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. മികച്ച ഫോമിൽ കളിക്കുന്ന റുതുരാജ് ഗെയ്ക്ക്വാദിന് ഇന്ത്യൻ ടീമിൽ അവസരം നൽകിയില്ല. ശുഭ്മൻ ഗില്ലിനെ റിസര്വ് നിരയിലും ഉൾപ്പെടുത്തേണ്ട കാര്യമില്ല. ബിസിസിഐയിൽ നടക്കുന്ന സ്വജനപക്ഷപാതമാണ് ഇത്തരം തിരഞ്ഞെടുപ്പുകൾക്ക് കാരണമെന്ന് മുൻ താരം പ്രതികരിച്ചു.

ശുഭ്മൻ ഗിൽ പൂർണമായും ഫോം ഔട്ടാണ്. എന്തിനാണ് ഗില്ലിനെ ടീമിൽ എടുത്തത്. എന്നാൽ റുതാരാജ് ഗെയ്ക്ക്വാദ് ടീമിൽ സ്ഥാനം അർഹിച്ചിരുന്നുവെന്നതിൽ ഒരു സംശയവുമില്ല. കഴിഞ്ഞ 17 ഇന്നിംഗ്സുകളിൽ നിന്ന് 500ലധികം റൺസ് റുതുരാജ് നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്ക്കെതിരെ ട്വന്റി 20 മത്സരത്തിൽ സെഞ്ച്വറി നേടിയ താരമാണ് റുതുരാജെന്നും ശ്രീകാന്ത് ചൂണ്ടിക്കാട്ടി.

ലോകകപ്പിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യുമോ? തന്ത്രപരമായി മറുപടി നൽകി സഞ്ജു സാംസൺ

ഗില്ലിന് കുറച്ചധികം അവസരങ്ങൾ ലഭിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒരുപോലെ പരാജയപ്പെട്ടു. എന്നിട്ടും ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് തീർച്ചയായും സ്വജനപക്ഷപാതമാണ്. ബിസിസിഐയിൽ അതിന്റെ അളവ് വർദ്ധിച്ചിരിക്കുന്നതായും ശ്രീകാന്ത് ആരോപിച്ചു.

dot image
To advertise here,contact us
dot image