

സഞ്ജു സാംസണിനെ ടി 20 ടീമിൽ നിലനിർത്തണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സഞ്ജു സാംസണെ അവന്റെ ഇഷ്ടത്തിന് കളിയ്ക്കാൻ അനുവദിക്കണമെന്നും അനാവശ്യ സമ്മർദ്ദം അടിച്ചേൽപ്പിക്കരുതെന്നും ചോപ്ര പറഞ്ഞു.
സൂര്യവംശി ഒരു മികച്ച പ്രതിഭയാണെന്നും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ സഞ്ജു സാംസണും കഠിനാധ്വാനം ചെയ്താണ് അവസരങ്ങള്‍ നേടിയെടുത്തത് എന്ന കാര്യം ഓര്‍ക്കണം. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടാകും. ശരിയായ സമയത്ത് വൈഭവിനും അവസരം ലഭിക്കുമെന്നും ചോപ്ര പറഞ്ഞു.
സിംബാബ്‌വെ പര്യടനത്തിൽ 196.10 സ്ട്രൈക്ക് റേറ്റിൽ 151 റൺസ് നേടി 'പ്ലെയർ ഓഫ് ദി സീരീസ്' ആയ തകർപ്പൻ ഫോമിലാണ് വൈഭവ് അഫ്ഗാൻ പരമ്പരയ്ക്കെത്തിയത്.
എന്നാൽ സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയതോടെ വൈഭവിന് റിസർവ് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. ഇത് ആരാധകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. സെപ്റ്റംബർ 17 വ്യാഴാഴ്ച നടന്ന പരമ്പരയിലെ അവസാന മത്സരത്തിലും വൈഭവിന് അവസരം നൽകിയിരുന്നില്ല.
എന്നാൽ സഞ്ജു രണ്ട് മത്സരങ്ങളിൽ കത്തിക്കയറി. ഇതോടെ ഓപ്പണിങ് സ്ലോട്ടും താരം സീൽ ചെയ്തു.
content highlights: akash chopra on sanju samson and vaibhav suryavanshi