വെയിറ്റിംഗ്....ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 എത്തുന്നു

സെപ്റ്റംബര്‍ 25ന് ആഗോള റിലീസ്, ചിത്രം കേരളത്തില്‍ എത്തിക്കുന്നത് ബ്രൈറ്റ് സ്‌ക്രീന്‍ ത്രൂ ഡ്രീം ബിഗ് ഫിലിംസ്

വെയിറ്റിംഗ്....ഹിപ്പ് ഹോപ്പ് തമിഴയുടെ മീസയേ മുറുക്ക് 2 എത്തുന്നു
dot image

ഹിപ്‌ഹോപ്പ് തമിഴ ആദി സംവിധാനം ചെയ്ത് നായകനാകുന്ന മീസയേ മുറുക്ക് 2 സെപ്റ്റംബര്‍ 25 ന് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് ബ്രൈറ്റ് സ്‌ക്രീന്‍. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തില്‍ ബ്രൈറ്റ് സ്‌ക്രീനിന്റെ വിതരണ പങ്കാളി. അവ്‌നി മൂവീസിന്റെ ബാനറില്‍ സുന്ദര്‍ സി.യും ഖുശ്ബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബെന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ബാനറില്‍ എ സി എസ് അരുണ്‍കുമാറും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : ആനന്ദിത സുന്ദര്‍.

2017ല്‍ പുറത്തിറങ്ങി വലിയ വിജയമായി മാറിയ 'മീസയേ മുറുക്ക്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'മീസയേ മുറുക്ക് 2'. ഹിപ്‌ഹോപ്പ് തമിഴാ ആദി രചനയും സംവിധാനവും നിര്‍വഹിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു മ്യൂസിക്കല്‍ കോമഡി-ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ സൂചിപ്പിക്കുന്നത്.

ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമായാണ് 'മീസയേ മുറുക്ക് 2' എത്തുന്നത്. ആദ്യ ചിത്രത്തിന്റെ കഥയുമായി രണ്ടാം ഭാഗത്തിന് നേരിട്ട് യാതൊരു ബന്ധവുമില്ല എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് പുതിയ ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്.

ഹിപ്‌ഹോപ്പ് തമിഴാ ആദിക്കൊപ്പം കേതിക ശര്‍മ്മ, ചൈത്ര ജെ. ആചാര്‍, യോഗി ബാബു, ഹര്‍ഷത് ഖാന്‍, കരുണാസ്, നാസര്‍, ആടുകളം നരേന്‍, രമ്യ രംഗനാഥന്‍, ഷാ രാ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. തമിഴ്‌നാട്ടില്‍ വലിയ പ്രതീക്ഷയോടെ എത്തുന്ന ചിത്രത്തിന് കേരളത്തിലും മികച്ച റിലീസ് ആണ് ലഭിക്കുക. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഹിപ്‌ഹോപ്പ് തമിഴാ ആദി തന്നെയാണ്. ചിത്രത്തിലെ 'പോടാ പഠിച്ചിരിക്കേന്‍', 'ഗോയിന്ദമ്മ' തുടങ്ങിയ ഗാനങ്ങള്‍ ഇതിനോടകം പുറത്തിറങ്ങി ശ്രദ്ധ നേടിയിട്ടുണ്ട്.

ബാലാജി സുബ്രഹ്‌മണ്യം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ഫെന്നി ഒലിവറും തിരുമലൈ രാജനും ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ : അശ്വിന്‍ രാം, കോസ്റ്റ്യൂം ഡിസൈനര്‍: പൂര്‍ണ്ണിമ രാമസ്വാമി, ആര്‍ട്ട് : വി എസ് ദിനേഷ് കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : വിഘ്‌നേഷ് രതിരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്; പി ബാലഗോപി, നൃത്തം: ബാബ ഭാസ്‌കര്‍, സന്തോഷ്, രഘു താപ്പ, ആക്ഷന്‍ : ആക്ഷന്‍ സന്തോഷ്, സൗണ്ട് മിക്‌സിംഗ്: കണ്ണന്‍ ഗണപത്, സിഇഒ : ആര്‍ മദന്‍ കുമാര്‍, പിആര്‍ഒ : ശബരി

Content Highlights: -Hip Hop Tamizha's Meesaya Murukku 2 is arriving. It is set for a global release on September 25, with Bright Screen bringing the film to Kerala through Dream Big Films.

dot image
To advertise here,contact us
dot image