
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ അസ്വസ്ഥതകൾ പുകയുന്നു. രോഹിത് ശർമ്മയുടെയും ജസ്പ്രീത് ബുംറയുടെയും ദൃശ്യങ്ങളിൽ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. ഐപിഎൽ ആദ്യ മത്സരത്തിലെ പരാജയത്തിന് ശേഷമാണ് ഇരുവരും ഡഗ് ഔട്ടിൽ ഇരിക്കുന്നത്.
രോഹിതിന്റെയും ബുംറയുടെയും മുഖത്ത് കടുത്ത നിരാശയുമുണ്ട്. പീയുഷ് ചൗള, തിലക് വർമ്മ എന്നിവരും ഡഗ്ഔട്ടിൽ ഉണ്ട്. ഈ സമയം ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവർ ശുഭ്മൻ ഗില്ലുമായി സംസാരിക്കുകയായിരുന്നുവെന്നും സമൂഹമാധ്യമങ്ങൾ പറയുന്നു. എന്തായാലും ഹാർദ്ദിക്കിന്റെ ക്യാപ്റ്റൻസിയിൽ ടീമിൽ അസ്വസ്ഥതകൾ ഉണ്ടെന്ന് ഉറപ്പാണ്.
'അടിച്ചുതകർക്കാനായിരുന്നു എന്റെ തീരുമാനം, സഞ്ജു തടഞ്ഞു'; റിയാൻ പരാഗ്മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിംഗിൽ ആവേശപോരാട്ടം കാഴ്ചവെച്ചെങ്കിലും മുംബൈയ്ക്ക് വിജയിക്കാനായില്ല. ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ സാധിച്ചുള്ളു.