
ഡുനെഡിൻ: പാകിസ്താനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ലോകറെക്കോർഡിട്ട് ഫിൻ അലൻ. ഒരിന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സ് എന്ന നേട്ടമാണ് അലൻ സ്വന്തമാക്കിയത്. 16 സിക്സുമായി അഫ്ഗാൻ താരം ഹസ്റത്തുല്ല സസായുടെ റെക്കോർഡിന് ഒപ്പമെത്താനും അലന് കഴിഞ്ഞു. മത്സരത്തിൽ 62 പന്തുകൾ നേരിട്ട അലൻ അഞ്ച് ഫോറും 16 സിക്സുമായി അലൻ 137 റൺസെടുത്തു.
അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഒരു ന്യൂസീലാൻഡ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്. ബ്രണ്ടൻ മക്കലത്തിന്റെ 123 റൺസെന്ന റെക്കോർഡും അലൻ തകർത്തു. ഇതാദ്യമായാണ് ഒരു കിവീസ് താരം 10ലധികം സിക്സുകൾ ഒരിന്നിംഗ്സിൽ നേടുന്നത്. മുമ്പ് കോളിൻ മുൻറോയും കോറി ആൻഡേഴ്സണും 10 വീതം സിക്സുകൾ നേടിയിട്ടുണ്ട്.
അതിവേഗം മാറിയ അർജന്റീനൻ താരം; എൻസോ ഫെർണാണ്ടസിന് പിറന്നാൾഇതിഹാസവും വിവാദനായകനും ഒരാൾ ആയാൽ; ബോബി ഫിഷറിന്റെ ഓർമ്മകൾക്ക് 16 വയസ്മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിംഗ് തിരഞ്ഞെടുക്കുകായിരുന്നു. അലനെ കൂടാതെ ടിം സെയ്ഫേർട്ടിന്റെ 31 റൺസാണ് രണ്ടാമത്തെ ടോപ് സ്കോർ. 20 ഓവറിൽ ന്യൂസീലാൻഡ് ഏഴ് വിക്കറ്റിന് 224 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ പാകിസ്താന് ഏഴിന് 179 റൺസെടുക്കാനെ സാധിച്ചുള്ളൂ. 58 റൺസെടുത്ത് ബാബർ അസം ടോപ് സ്കോററായി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മൂന്നും വിജയിച്ച കിവിസ് പരമ്പര സ്വന്തമാക്കി.