നമസ്തേ ഇന്ത്യ; ബൗളർമാരെ തേടി നെതർലാൻഡ്സ്

2011 ന് ശേഷം ഇതാദ്യമായാണ് നെതർലാൻഡ്സ് ഏകദിന ലോകകപ്പിന് എത്തുന്നത്

dot image

ആംസ്റ്റർഡാം: ഒരിടവേളയ്ക്ക് ശേഷം ഏകദിന ലോകകപ്പിന് തയ്യാറെടുക്കുകയാണ് നെതർലാൻഡ്സ് ക്രിക്കറ്റ്. അപ്രതീക്ഷിതമായി ലോകപ്പിന് യോഗ്യത നേടി. ഇനി കഴിയുന്ന അത്ര മികച്ച പ്രകടനം നടത്തണം. വമ്പന്മാരെ അട്ടിമറിക്കണം. ശക്തമായ പരിശീലനത്തിന് ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് നെതർലാൻഡ്സ് ടീം. മികച്ച ബൗളർമാരെ ഇന്ത്യയിൽ നിന്ന് കണ്ടെത്തുക. ഇതിനായി എക്സ് പ്ലാറ്റ്ഫോമിൽ നെതർലാൻഡ്സ് ആവശ്യങ്ങളും അറിയിച്ചു.

പേസർമാർ ഇടംകൈയ്യനോ വലം കയ്യനോ ആകാം. 120 കിലോ മീറ്ററിന് മുകളിൽ വേഗത വേണം. മിസ്റ്ററി സ്പിന്നര്ക്കും ഇടംകയ്യന് സ്പിന്നർക്കും അവസരം ഉണ്ട്. വേഗത 80 കിലോ മീറ്ററിന് മുകളിലാകണം. 18 വയസിന് മുകളിലുള്ള ഇന്ത്യന് പൗരനായിരിക്കണം. ഇത്രയും ഗുണങ്ങൾ ഉണ്ടെങ്കിൽ ആറ് പന്ത് എറിയുന്ന വീഡിയോ അയക്കുക. സെപ്റ്റംബർ 17 ആണ് വീഡിയോ അയക്കാനുള്ള അവസാന തീയതി. ക്യാമറയിൽ ചിത്രീകരിച്ചതും എഡിറ്റ് ചെയ്യാത്തതുമായ വീഡിയോയാണ് നെതർലാൻഡ്സ് ക്രിക്കറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെസ്റ്റ് ഇൻഡീസിനെയും സിംബാബ്വെയെയും തോൽപ്പിച്ചാണ് നെതർലാൻഡ്സ് ലോകകപ്പിന് എത്തുന്നത്. 2011 ന് ശേഷം ഇതാദ്യമായാണ് നെതർലാൻഡ്സ് ഏകദിന ലോകകപ്പിന് എത്തുന്നത്. യോഗ്യതാ റൗണ്ടിലെ പ്രകടനം ആവർത്തിക്കാനായാൽ ലോകകപ്പിലും നെതർലാൻഡ്സ് അട്ടിമറികൾ ഉണ്ടായേക്കും.

dot image
To advertise here,contact us
dot image