Top

'ഹരീഷ് വാസുദേവന് തെറ്റിയില്ല'; സന്ദീപ് വാര്യരുടേത് ഹാക്ക്ഡ് തമാശയായിരുന്നു, ട്രോൾ

അവസാനം ട്രോളന്മാർക്ക് ആഘോഷിക്കാൻ സന്ദീപ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി പോസ്റ്റ് പിൻവലിച്ചു.

21 Nov 2021 1:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരീഷ് വാസുദേവന് തെറ്റിയില്ല; സന്ദീപ് വാര്യരുടേത് ഹാക്ക്ഡ് തമാശയായിരുന്നു, ട്രോൾ
X

ബിജെപിയുടെ നയങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ പശ്ചാത്തപിച്ച സന്ദീപ് ജി വാര്യർക്ക് ട്രോൾ. സന്ദീപിന്റെ പോസ്റ്റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ തന്നെ കമന്റ് ഹരീഷ് വാസുദേവന്റെ വാക്കുകളാണ് ആദ്യ ട്രോളായി കണക്കിലെടുക്കാൻ പറ്റുന്ന വാക്കുകൾ. ഹെന്റെ ദൈവമേ..പേജ് ആരെങ്കിലും ഹാക്ക് ചെയ്തതാണോ? സന്ദീപ് വാര്യർ തന്നെ ആണെങ്കിൽ നന്ദി, ഒരായിരം നന്ദി. എന്നായിരുന്നു അഡ്വ. ഹരീഷ് വാസുദേവൻ വിഷയത്തിൽ പ്രതികരിച്ചത്. സന്ദീപിന്റെ വാക്കുകൾ ഹരീഷ് വാസുദേവനെ പോലെ തന്നെ പലർക്കും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.

അവസാനം ട്രോളന്മാർക്ക് ആഘോഷിക്കാൻ സന്ദീപ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി പോസ്റ്റ് പിൻവലിച്ചു. സംഘപരിവാർ പ്രവർത്തകരുടെ അതിരൂക്ഷ പ്രതികരണങ്ങൾക്കിടെയായിരുന്നു സന്ദീപിന്റെ മലക്കം മറിച്ചിൽ. ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടിൽ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലത്. മുസൽമാന്റെ സ്ഥാപനത്തിൽ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തിൽ മുസൽമാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങൾ തകർക്കാൻ നിങ്ങൾക്കൊരു നിമിഷത്തെ സോഷ്യൽ മീഡിയ പോസ്റ്റ് മതിയാകും. എന്നാൽ ഒരു സ്ഥാപനം തകർന്നാൽ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലുംപ്പെട്ട മനുഷ്യരാവുമെന്നും സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിച്ചത്.

24 മണിക്കൂറുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിക്കപ്പെട്ടതിന് പിന്നിൽ കെ സുരേന്ദ്രന്റെ കരങ്ങളാണെന്നാണ് സോഷ്യൽ മീഡിയാ വിലയിരുത്തൽ. വ്യക്തിപരമായ ഒരു നിരീക്ഷമാണിതെന്ന് വാദത്തോടെയാണ് സന്ദീപ് പോസ്റ്റ് തുടങ്ങുന്നത്. എന്നാൽ വ്യക്തിപരമായ വിലയിരുത്തലുകൾ പാർട്ടി വക്താക്കൾ നടത്തേണ്ടതില്ലെന്ന കെ സുരേന്ദ്രന്റെ നിർദേശം അവ​ഗണിച്ചത് പരസ്യപ്പോരിന്റെ തുടക്കമെന്ന് പലരും വിലയിരുത്തിയിരുന്നു. സംഘപരിവാർ നേതാവ് ടി.ജി മോ​ഹൻദാസും സന്ദീപിനെ തള്ളിയതോടെ കാര്യങ്ങൾ കൈവിട്ടു.

മുസ്ലീമിന്റെ ഹോട്ടലിൽ ഹിന്ദു കുശിനിപ്പണി ചെയ്യുന്നുണ്ട്; കൃസ്ത്യാനി പൊറോട്ട അടിക്കുന്നുണ്ട്; അവരുടെ ജോലി പോകും എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കരുത്. പകരം എന്റെ ഭക്ഷണത്തിൽ തുപ്പുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണം. തുപ്പുന്നില്ല ഊതുന്നേയുള്ളൂ എന്നും കേൾക്കുന്നു! ഓതിയതോ ഊതിയതോ ആയ ഭക്ഷണം ആരും ആരെയും സൂത്രത്തിൽ കഴിപ്പിക്കരുത്. അങ്ങനെ ചെയ്താൽ സമുദായങ്ങൾ തമ്മിലുള്ള വിശ്വാസ്യത നശിക്കും. അതിലും നല്ലത് തുറന്നു പറയുകയാണ്. ആവശ്യക്കാർ കഴിച്ചോളും. അല്ലാത്തവർ കഴിക്കില്ല. പിൻവാതിലിലൂടെ ആരും മതം കടത്താൻ നോക്കരുതെന്നും ടിജി മോഹൻദാസ് പറഞ്ഞു.

എന്തായാലും ട്രോളന്മാരും രാഷ്ട്രീയ എതിർ ചേരിയിലുള്ളവരും സന്ദീപ് വാര്യരുടെ പോസ്റ്റും പിന്നാലെയുള്ള പിൻമാറ്റവുമെല്ലാം ആഘോഷിക്കുകയാണ്. ബിജെപിയിലെ വിള്ളലാണ് കാരണമെന്ന് കളിയാക്കുന്നവരും കുറവല്ല,

Next Story