Top

സൽമാൻ രാജാവിന്റെ ചികിത്സ വിജയകരം; ആശുപത്രി വിട്ടു

സൽമാൻ രാജാവിന് കുറച്ചു ദിവസത്തെ വിശ്രമം വേണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചിട്ടുണ്ട്.

16 March 2022 12:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൽമാൻ രാജാവിന്റെ ചികിത്സ വിജയകരം; ആശുപത്രി വിട്ടു
X

റിയാദ്: സൗദി അറേബ്യ ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ ചികിത്സ വിജയകരമായി പൂർത്തിയാക്കി ആശുപത്രി വിട്ടുവെന്ന് റോയൽ കോടതി. അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പേസ്മേക്കർ ബാറ്ററി മാറ്റിവെച്ചതായും സൗദി അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് ചികിത്സയ്ക്കായി സൽമാൻ രാജാവിനെ റിയാദിലെ കിങ്​ ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

എൺപത്തിയാറുകാരനായ സൽമാൻ രാജാവ് ചികിത്സയ്ക്ക് ശേഷം മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനൊപ്പം നടന്നു വരുന്നതിന്റെ വീഡിയോ സൗദി അറേബ്യയുടെ ടെലിവിഷൻ സംപ്രേക്ഷണം ചെയ്തിരുന്നു. സൽമാൻ രാജാവിന് കുറച്ചു ദിവസത്തെ വിശ്രമം വേണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചിട്ടുണ്ട്. 2020ൽ അദ്ദേഹം പിത്തസഞ്ചി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

വിശ്രമത്തിനും സുഖം പ്രാപിക്കുന്നതിനുമായി സൽമാൻ രാജാവ് കടൽത്തീര മെഗാസിറ്റി പദ്ധതിയായ നിയോമിലേക്ക് പോവുമെന്ന് സൗദി അടിസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഇസ്‌ലാമിന്റെ പുണ്യസ്ഥലങ്ങളുടെ സംരക്ഷകനായ സൽമാൻ രാജാവ് 2015ലാണ് ലോകത്തിലെ ഏറ്റവും മികച്ച എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യത്തിന്റെ ഭരണാധികാരിയായത്. കിരീടാവകാശിയായും ഡെപ്യൂട്ടി പ്രധാനമന്ത്രിയായും അദ്ദേഹം ഭരണം നടത്തിയിരുന്നു.

STORY HIGHLIGHTS: Saudi King Salman Leave Hospital


Next Story