Top

വാഹനാപകടം; സൗദിയിൽ തമിഴ്നാട് സ്വദേശിയടക്കം നാല് പേർക്ക് ദാരുണാന്ത്യം

റിയാദ്-വാദി ദവാസിർ റോഡിൽ വെച്ച് റോഡ് പണിക്കായുളള വാഹനത്തിന്‍റെ പുറകിൽ ട്രെയ്‌ലർ ഇടിച്ചാണ് അപകടമുണ്ടായത്.

8 April 2022 11:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാഹനാപകടം; സൗദിയിൽ തമിഴ്നാട് സ്വദേശിയടക്കം നാല് പേർക്ക് ദാരുണാന്ത്യം
X

റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശിയടക്കം നാല് പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണ പിള്ളൈയും (56), രണ്ട് സുഡാനി പൗരന്മാരും ഒരു നേപ്പാൾ പൗരനുമാണ് മരിച്ചത്. റിയാദ്-വാദി ദവാസിർ റോഡിൽ വെച്ച് റോഡ് പണിക്കായുളള വാഹനത്തിന്‍റെ പുറകിൽ ട്രെയ്‌ലർ ഇടിച്ചാണ് അപകടമുണ്ടായത്.

പതിനാല് വർഷമായി റിയാദിലെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്തുവരികായായിരുന്നു ഗോപാലകൃഷ്ണ പിള്ളൈ. അദ്ദേഹത്തിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: നീലകണ്‌ഠ പിള്ളൈ, മാതാവ്: വലിമ്മ, ഭാര്യ: കല എന്നിവരാണ്.

STORY HIGHLIGHTS: in Saudi a Tamil native and four people died in a accident

Next Story