Top

റമദാനിലെ ആദ്യ പത്തിൽ മദീനയിലെത്തിയത് ആറ് ദശലക്ഷം തീർത്ഥാടകർ; അബ്ദുൾറഹ്മാൻ അൽ സുദൈസ്

പ്രവാചകന്റെ പളളിയിൽ എത്തുന്നവർക്ക് ഏകദേശം 1,285,543 ബോട്ടിൽ സംസം നൽകാറുണ്ട്.

12 April 2022 10:52 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റമദാനിലെ ആദ്യ പത്തിൽ മദീനയിലെത്തിയത് ആറ് ദശലക്ഷം തീർത്ഥാടകർ; അബ്ദുൾറഹ്മാൻ അൽ സുദൈസ്
X

റിയാദ്: റമദാനിലെ ആദ്യ പത്തിൽ മദീനയിലെത്തിയത് ആറ് ദശലക്ഷം തീർത്ഥാടകർ. ആദ്യ പത്തിൽ പ്രാർത്ഥനക്കായും സന്ദർശനത്തിനായും 6,398,502 തീർത്ഥാടകർ എത്തിയതായി രണ്ടു വിശുദ്ധ മസ്ജിദുകളുടേയും ചുമതലയുളള പ്രസിഡന്റ് അബ്ദുൾറഹ്മാൻ അൽ സുദൈസ് പറഞ്ഞു.

അൽ-റൗദ അൽ-ഷരീഫയിൽ പ്രാർത്ഥിക്കാൻ 132,345-ലധികം തീർത്ഥാടകർ എത്തിയതിന് പുറമേയാണിത്. പ്രവാചകന്റെ മസ്ജിദിലെ സന്ദർശകർക്ക് നൽകുന്ന സേവന സംവിധാനത്തിന്റെ ഭാഗമായി സംസം വെള്ളം നൽകുന്നതിന് വലിയ പ്രാധാന്യം നൽകുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.

പ്രവാചകന്റെ പളളിയിൽ എത്തുന്നവർക്ക് ഏകദേശം 1,285,543 ബോട്ടിൽ സംസം നൽകാറുണ്ട്. നോമ്പെടുക്കുന്നവർക്കായി 1,299,510ലധികം ഭക്ഷണം പളളിയിൽ സജ്ജീകരിച്ചും പാക്കുകളായും നൽകുന്നുണ്ട്. സന്ദർശകർക്കും തീർത്ഥാടകർക്കും മികച്ച സഹായങ്ങൾ നൽകുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും പ്രസിഡന്റ് അബ്ദുൾറഹ്മാൻ അൽ സുദൈസ് വ്യക്തമാക്കി.

STORY HIGHLIGHTS: 6 million pilgrims at Prophet's Mosque in first ten days of Ramadan

Next Story