Top

ആദ്യമായി ഔദ്യോ​ഗിക വിദേശ യാത്രയിൽ ഖത്തർ അമീറിന്റെ ഭാര്യ; ചിത്രങ്ങൾ

19 May 2022 6:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആദ്യമായി ഔദ്യോ​ഗിക വിദേശ യാത്രയിൽ ഖത്തർ അമീറിന്റെ ഭാര്യ; ചിത്രങ്ങൾ
X

മാഡ്രിഡ്: ആദ്യമായി ഔദ്യോ​ഗിക വിദേശ യാത്രയ്ക്ക് ഖത്തർ അമീറിനൊപ്പം എത്തി ഭാര്യ ശൈഖ് ജവഹർ അൽ താനി. സ്പെയ്നിലേക്കുള്ള യാത്രയിലാണ് അമീറിനൊപ്പം പത്നിയും എത്തിയത്. മാഡ്രിഡിൽ സ്പെയ്ൻ രാജാവ് ഫിലിപും ലെറ്റ്സിയ രാഞ്ജിയും ഇരുവരെയും സ്വീകരിച്ചു. സർസുവേല കൊട്ടാരത്തിൽ ഇരുവർക്കും സ്പാനിഷ് രാജകുടുംബം ഉച്ച വിരുന്നും നൽകി. അപൂർവമായി മാത്രം പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ജവഹർ അൽ താനിയുടെ സ്പെയ്നിൽ നിന്നുള്ള ചിത്രങ്ങൾ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഖത്തർ അമീറിന്റെ പിതൃസഹോദര പുത്രി കൂടിയാണിവർ.

ഖത്തർ-സ്പെയ്ൻ‌ സഹകരണം സന്ദർശനത്തിൽ ചർച്ചയായി. വിരുന്നിന് മുമ്പുള്ള പ്രസം​ഗത്തിൽ ഖത്തർ-സ്പെയ്ൻ സഹകരണത്തെക്കുറിച്ച് ഷെയ്ഖ് തമീം സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ ഔദ്യോ​ഗിക നയതന്ത്ര ബന്ധം തുടങ്ങിയിട്ട് ഈ 50 വർഷം തികയുകയാണെന്നും ഈ വർഷം ഇരു രാജ്യങ്ങളും ഇത് ആഘോഷിക്കുമെന്നും ഷെയ്ഖ് തമീം പറഞ്ഞു. സ്പെയിനിലേക്ക് 4.7 ബില്യണിന്റെ കൂടി നിക്ഷേപം നടത്തുമെന്നും ഖത്തർ അമീർ പറഞ്ഞു. കഴിഞ്ഞ ദിവസം സ്പെയ്ൻ പ്രധാനമന്ത്രിയുമായും ഇദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ​ഗ്യാസ് വിതരണമുൾപ്പെടെ വിവിധ മേഖലകളിലെ കരാറിന് സന്ദർശനത്തിൽ ധാരണയായി.



യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യക്കെതിരെ വിലക്കുകൾ നിലനിൽക്കുന്നതിനാൽ ​ഗ്യാസ് വിതരണത്തിന് റഷ്യക്ക് പകരക്കാരെ തേടുകയാണ് സ്പെയ്നും മറ്റ് യൂറോപ്യൻ രാജ്യങ്ങളും. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ഖത്തർ അമീറിന്റെ സ്പെയ്ൻ സന്ദർശനം.






STORY HIGHLIGHT: QATAR FIRST LADY VISITS SPAIN ON FIRST OFFICIAL OVERSEAS TRIP

Next Story

Popular Stories