കടന്നുകൂടി ഡോർട്ട്മുണ്ട്; ക്വാർട്ടറിൽ എതിരാളി മാഡ്രിഡ്

ഒരു ഗോളിനെതിരെ രണ്ടെണ്ണമടിച്ചാണ് ഡോർട്ട്മുണ്ട് വിജയിച്ചത്

കടന്നുകൂടി ഡോർട്ട്മുണ്ട്; ക്വാർട്ടറിൽ എതിരാളി മാഡ്രിഡ്
dot image

ഫിഫാ ക്ലബ്ബ് ഫുട്‌ബോൾ ലോകകപ്പിൽ റൗണ്ട് ഓഫ് 16ൽ മൊണ്ടെറിയെ പരാജയപ്പെടുത്തി ജർമൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ട് ക്വാർട്ടറിൽ. മോണ്ടെറിയുടെ ഒരു ഗോളിനെതിരെ രണ്ടെണ്ണമടിച്ചാണ് ഡോർട്ട്മുണ്ട് വിജയിച്ചത്. ക്വാർട്ടറിൽ ലാ ലീഗ വമ്പൻമാരായ റയൽ മാഡ്രിഡണ് ഡോർട്ട്മുണ്ടിന്റെ എതിരാളികൾ.

മികച്ച പോരാട്ടമാണ് ബൊറൂസിയക്കെതിരെ മെക്‌സിക്കൻ ക്ലബ്ബായ മോണ്ടെറി നടത്തിയത്. സ്പാനിഷ് ഇതിഹാസം റാമോസിന്റെ കീഴിലിറങ്ങിയ മോണ്ടെറി ബോറിസയയെ വെള്ളം കുടിപ്പിച്ചിരുന്നു. ആദ്യ 24 മിനിറ്റിൽ സെർഹൈ ഗുയിറാസിയുടെ കീഴിൽ രണ്ട് ഗോളിന് മുന്നിലെത്തിയ ഡോർട്ട്മുണ്ടിന് പിന്നീട് കാര്യമായൊന്നും നേടാൻ സാധിച്ചില്ല.

Also Read:

14 ഷോട്ടുകൾ മോണ്ടെറി പായിച്ചപ്പോൾ ആറെണ്ണം മാത്രമാണ് ഡോർട്ട്മുണ്ട് എതിർ വലയിലേക്ക് ഉന്നം വെച്ചത്. ബോൾ പൊസിഷനിലും പാസിങ്ങിലുമെല്ലാം മോണ്ടെറി മുന്നിട്ടു നിന്നു.

48ാം മിനിറ്റിൽ ജെർമൻ ബെർടെറാമെയാണ് മോണ്ടെറിയുടെ ആശ്വാസ ഗോൾ നേടിയത്. മത്സരത്തിൽ വിജയിച്ച ഡോർട്ട്മുണ്ടിന് ക്വാർട്ടറിൽ റയൽ മാഡ്രിഡാണ് എതിരാളികൾ. ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനെയാണ് റയൽ പരാജയപ്പെടുത്തിയത്.54ാം മിനിറ്റിൽ ഗോൺസാലോ ഗ്വാർസിയ നേടിയ ഒരു ഗോളിന്റെ ബലത്തിലാണ് റയൽ വിജയിച്ചത്.

Content Highlights- Borussia Dortmund into quarter finals of Culbe Football Wolrdcup

dot image
To advertise here,contact us
dot image