Top

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഉപാധികളോടെ യുഎഇയിലേക്ക് മടങ്ങാം

11 Aug 2021 1:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഉപാധികളോടെ യുഎഇയിലേക്ക് മടങ്ങാം
X

ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയുടെ പുതിയ ഇളവുകള്‍. ഇന്ത്യയില്‍ നിന്നും കോവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്കും ഇനിമുതല്‍ യുഎഇയിലെത്താം. രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ട റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് യുഎഇയില്‍ പ്രവേശിക്കാന്‍ ആഗസ്റ്റ് 15 വരെ മുതല്‍ അനുമതി.

ഇന്ത്യയില്‍നിന്ന് കോവി ഷീല്‍ഡ് സ്പുട്‌നിക് ഫൈവ് എന്നീ വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസം പിന്നിട്ട റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് യുഎഇയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വക്താവ് ബ്രിഗേഡിയര്‍ കാമിസ് അല്‍ കാബിയാണ് ഇക്കാര്യം പറഞ്ഞത്. ദുബായ് റെസിഡന്‍സ് വിസ ഉള്ളവര്‍ക്കും അബുദാബി എയര്‍പോര്‍ട്ടില്‍ ഇറങ്ങാം എന്ന് എത്തിഹാദ് അറിയിച്ചു.

അബുദാബിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് കോറന്റൈന്‍ ഉണ്ടാകും. ഇവര്‍ നാലാംദിവസവും പതിനൊന്നാം ദിവസവും പിസിആര്‍ പരിശോധന നടത്തണം. മറ്റ് എയര്‍പോര്‍ട്ടില്‍ ഇറങ്ങുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് എടുത്ത പിസിആര്‍ പരിശോധനാഫലം വരുന്നതുവരെ കോറന്റൈനില്‍ കഴിയണം. പരിശോധനാഫലം 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകും.

യുഎഇയിലേക്ക് യാത്രപുറപ്പെട്ടു മുമ്പേ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഐസിഎ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. വെബ്‌സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതോടെ യുഎഇയുടെ വെബ്‌സൈറ്റായ അല്‍ ഹോസന്‍ അപ്പില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും യാത്രയുടെ വിശദാംശങ്ങളും ലൈവ് ക്യുആര്‍കോഡ് എന്നീ വിവരങ്ങള്‍ ലഭ്യമാകുമെന്ന് ദേശീയ ദുരന്ത നിവാരണ സമിതി വ്യക്താവ് ഡോക്ടര്‍ നൂറ അല്‍ ഗൈദ് അറിയിച്ചു.

Next Story

Popular Stories