
ന്യൂഡല്ഹി: ജമ്മു കശ്മീര് വാഹനാപകടത്തില് മരിച്ച 4 മലയാളികളുടെ മൃതദേഹങ്ങള് ഇന്ന് നാട്ടില് എത്തിക്കും. രാവിലെ ഡല്ഹിയില് എത്തിക്കുന്ന മൃതദേഹങ്ങള് വിമാന മാര്ഗമാണ് നാട്ടിലെത്തിക്കുക. പാലക്കാട് ചിറ്റൂര് സ്വദേശികളായ സുധേഷ്, അനില്, രാഹുല്, വിഗ്നേഷ് എന്നിവരാണ് ജമ്മുകശ്മീര് യാത്ര കഴിഞ്ഞ് സോനമാര്ഗില് നിന്ന് മടങ്ങും വഴി കാര് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത്.
അപകടത്തില് പരുക്കേറ്റ രജീഷ്, അരുണ് എന്നിവരെയും രാവിലെ ഡല്ഹിയില് എത്തിക്കും. ഗുരുതരമായി പരുക്കേറ്റ മനോജ് സൗറയിലെ ആശുപത്രിയില് തുടരുകയാണ്. സംസ്ഥാന സര്ക്കാര് നിര്ദേശ പ്രകാരം നോര്ക്ക ഡവലപ്മെന്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് നടപടികള് ഏകോപിപ്പിക്കുന്നത്.
വസുന്ധര ഡല്ഹിയില്; മരുമകളെ കാണാനെന്ന് പ്രതികരണം; ബിജെപി ഇന്ന് മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുംവാഹനത്തിന്റെ ഡ്രൈവറായ ശ്രീനഗര് സ്വദേശി ഐജാസ് അഹമ്മദിന്റെയും പോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തിയായി. വിനോദയാത്രയ്ക്കിടെ ശ്രീനഗര്- ലെ ദേശീയപാതയില് വെച്ചാണ് യുവാക്കള് സഞ്ചരിച്ചിരുന്ന കാര് അപകടത്തില്പ്പെട്ടത്. റോഡിലെ മഞ്ഞില് തെന്നിമാറി വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നവംബര് 30 നാണ് ചിറ്റൂരില് നിന്ന് 13 അംഗ സംഘമായി യുവാക്കാള് കശ്മീരിലേക്ക് വിനോദയാത്രയ്ക്ക് പോയത്.