ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്ക്

വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക്  പരിക്ക്

എരുമേലി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് തീർത്ഥാടകർക്ക് പരിക്കേറ്റു. എരുമേലി കുട്ടാപ്പായി പടിയിലാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശിയായ മിനി ബസ് ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ കാലുകൾക്ക് ഗുരുതര പരിക്കുണ്ട്.

വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. നിലയ്ക്കലിൽ നിന്ന് തീർത്ഥാടകരെ കയറ്റാൻ പോയ മിനി ബസ്സും പമ്പയിൽ നിന്ന് എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ഡ്രൈവറുടെയും നാല് തീർത്ഥാടകരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ശബരിമല പാതയിൽ ഗതാഗത തടസം നേരിട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com