Top

ഒമാനില്‍ സ്വദേശി സ്‌കൂളുകളിൽ പുതിയ ആധ്യായന വര്‍ഷം തുടങ്ങി

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് ക്ലാസുകള്‍ തുടങ്ങിയത്

5 Sep 2022 12:28 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഒമാനില്‍ സ്വദേശി സ്‌കൂളുകളിൽ പുതിയ ആധ്യായന വര്‍ഷം തുടങ്ങി
X

മസ്‌കറ്റ്: ഒമാനില്‍ മധ്യവേനല്‍ അവധിക്ക് ശേഷം സ്വദേശി സ്‌കൂളുകളില്‍ പുതിയ ആധ്യായന വര്‍ഷം തുടങ്ങി. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം അധ്യായന വര്‍ഷം സമ്പൂര്‍ണമായി ക്ലാസുകള്‍ തുറന്നു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് ക്ലാസുകള്‍ തുടങ്ങിയത്. പ്രത്യേക അസംബ്ലികളോടെയാണ് സ്വദേശി സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെ വരവേറ്റത്.

രാജ്യത്തെ നിലവിലെ കൊവിഡ് വ്യാപനം വിലയിരുത്തിയ ശേഷം നാഷണല്‍ പാന്‍ഡമിക് റിക്കവറി പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഘട്ടം ഘട്ടമായി സ്‌കൂളുക്കള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ അല്‍ ശൈബാനിയ്യ അറിയിച്ചു. എന്നാല്‍ ഇതിനിടയില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെയും ആരോഗ്യമാണ് പ്രഥമ പരിഗണനയെന്നും മന്ത്രി അറിയിച്ചു.

ഈ അധ്യയന വര്‍ഷംതൊട്ട് ക്ലാസുകളില്‍ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് വിദ്യാര്‍ത്ഥികള്‍. 1,422 സര്‍ക്കാര്‍ സ്‌കൂളുകളിലായി എഴരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് വീണ്ടും സ്‌കൂളുകളില്‍ എത്തിയത്. അതോടൊപ്പം വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷക്കായി സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് റോയല്‍ ഒമാന്‍ പൊലീസ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Story Highlight: New academic year started in Swadeshi schools in Oman

Next Story