Top

ഹൈമയിൽ വാഹനാപകടത്തിൽ മരിച്ച നഴ്സിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ദുബായിൽ നഴ്​സായിരുന്നു ഷേബ

8 May 2022 11:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈമയിൽ വാഹനാപകടത്തിൽ മരിച്ച നഴ്സിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
X

മസ്കറ്റ്: ഹൈമയിൽ വാഹനാപകടത്തിൽ മരിച്ച ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ഷേബ മേരി തോമസിൻറെ (32) മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 11.20ന്​ മസ്കറ്റ്​ എയർപോർട്ടിൽ നിന്ന്​ എയർ ഇന്ത്യ എക്​പ്രസിൽ കൊണ്ടുപോകുന്ന മൃതദേഹം വൈകീട്ട്​ നാലര​യോടെ കൊച്ചിയിലെത്തുമെന്നാണ്​ കരുതുന്നത്​.

അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ മേയ്​ ഒന്നിന്​ പുലർച്ചെയായയിരുന്നു അപകടം. പെരുന്നാൾ അവധി ആഘോഷിക്കാനായി ദുബൈയിൽനിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ദുബായിൽ നഴ്​സായിരുന്നു ഷേബ.

ഷേബ ഉൾപ്പെടെ ഏഴു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഹൈമക്ക്​ 50 കി.മീറ്റർ അകലെവെച്ച്​ മറിയുകയായിരുന്നു. രാജു സജിമോൻ ആണ്​ ഷേബയുടെ ഭർത്താവ്​. പിതാവ്​ തോമസ്​, മതാവ്​ മറിയാമ്മ.

STORY HIGHLIGHTS: body of nurse who died in accident in Haima will be brought home today

Next Story