Top

പുലിക്കളി സംഘങ്ങള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിച്ചു; ഇത്തവണ പുലിവണ്ടിക്കും സമ്മാനമെന്ന് തൃശൂര്‍ മേയര്‍

പുലിക്കളി സംഘങ്ങൾക്ക് രണ്ട് ലക്ഷമാക്കി സഹായം വർധിപ്പിച്ചതിനൊപ്പമാണ് സമ്മാന തുകയിലും വർധനവ് വരുത്തിയത്

9 Sep 2022 4:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുലിക്കളി സംഘങ്ങള്‍ക്കുള്ള സമ്മാനത്തുക വര്‍ധിപ്പിച്ചു; ഇത്തവണ പുലിവണ്ടിക്കും സമ്മാനമെന്ന് തൃശൂര്‍ മേയര്‍
X

തൃശൂർ: തൃശൂരിൽ നാലോണ നാളിൽ അരങ്ങേറുന്ന പുലിക്കളി സംഘങ്ങൾക്കുള്ള സമ്മാനത്തുക കോർപ്പറേഷൻ വർധിപ്പിച്ചു. ഒന്നാം സമ്മാനമായി അര ലക്ഷവും, നിശ്ചല ദൃശ്യത്തിന് 35,000 രൂപയും നല്‍കും. മികച്ച ടീമിനും പുലിക്കൊട്ടിനും അച്ചടക്കത്തിനും കൂടാതെ പുലി വണ്ടിക്കും ഇത്തവണ സമ്മാനം നൽകുമെന്ന് മേയർ എം.കെ വർഗീസ് പറഞ്ഞു.

ഈ വർഷം പുലിക്കളി സംഘങ്ങൾക്ക് നൽകുന്ന സമ്മാന തുകയിലും കോർപ്പറേഷൻ വർധനവ് വരുത്തി. മികച്ച പുലിക്കളി ടീമിന് അര ലക്ഷം രൂപ നൽകും. നേരത്തെ 40,000 രൂപയായിരുന്നു നൽകിയിരുന്നത്.പുലിക്കളി സംഘങ്ങൾക്ക് രണ്ട് ലക്ഷമാക്കി സഹായം വർധിപ്പിച്ചതിനൊപ്പമാണ് സമ്മാന തുകയിലും വർധനവ് വരുത്തിയത്.ഒന്നാമതെത്തുന്ന പുലിക്കളി ടീമിന് അര ലക്ഷവും രണ്ടും മന്നും സ്ഥാനക്കാർക്ക് 40,000, 35,000 വീതവും നൽകും. നിശ്ചല ദൃശ്യങ്ങൾക്ക് ഒന്നാം സ്ഥാനത്തിന് 35,000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് 30,000, 25,000 രൂപ വീതവും നൽകും. മികച്ച പുലിക്കൊട്ടിനും പുലി വേഷത്തിനും 7,500 രൂപ വീതവും അച്ചടക്കം പാലിക്കുന്ന ടീമിന് 12,500 രൂപയും ട്രോഫിയും നൽകും.പുലിക്കളി സംഘങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന് മികച്ച പുലിവണ്ടിക്കും ഇത്തവണ സമ്മാനംനൽകുമെന്ന് മേയർ എം.കെ വർഗീസ് അറിയിച്ചു. ഒന്നാം സമ്മാനമായി 10,000 രൂപയും രണ്ടാമത് അയ്യായിരം രൂപയും ട്രോഫിയും നൽകും.

പൊതുജനങ്ങൾക്കായി വിവിധയിടങ്ങളിൽ സൗജന്യ കുടിവെള്ള വിതരണവും മെഡിക്കൽ സഹായവും ആംബുലൻസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ടെന്നും മേയർ അറിയിച്ചു. ബാനർജി ക്ളബിൽ പുലിക്കളി ചമയ പ്രദർശനം തുടരുകയാണ്. വിയ്യൂർ, അയ്യന്തോൾ, പൂങ്കുന്നം, കാനാട്ടുകര, ശക്തൻ എന്നിങ്ങനെ അഞ്ച് ടീമുകളാണ് ഇത്തവണ പുലിക്കളി മഹോൽസവത്തിൽ പങ്കെടുക്കുക. സാമ്പത്തീക സഹായം രണ്ട് ലക്ഷത്തിൽ ഒരു ലക്ഷം മുൻകൂറായി നൽകി കഴിഞ്ഞു. ടീമിനുള്ള 120 ലിറ്റർ മണ്ണെണ്ണെയും ലഭ്യമാക്കി. ഞായറാഴ്ച വൈകീട്ടാണ് തൃശ്ശൂരില്‍ പുലിക്കളി അരങ്ങേറുക.

STORY HIGHLIGHTS: Increased prize money for tiger teams; Mayor of Thrissur said that this time the prize is also for the tractor

Next Story