'നമ്മുടെ മൂവരുടെയും ആ ലെഗസി എന്നും നിലനിൽക്കട്ടെ'; തമിഴ് ലെജന്റ്സിന് പിറന്നാൾ ആശംസകളുമായി കമൽ ഹാസൻ

'സന്തോഷം അളക്കാൻ സാധിക്കുമോ ? പക്ഷെ അതിന് ഇന്നത്തെ ദിവസം ഒരു ഉദാഹരണമാണ്'
'നമ്മുടെ മൂവരുടെയും ആ ലെഗസി എന്നും നിലനിൽക്കട്ടെ'; തമിഴ് ലെജന്റ്സിന് പിറന്നാൾ ആശംസകളുമായി കമൽ ഹാസൻ

തമിഴകത്തിന്റെ ലെജൻ്റ്സായ മണിരത്നത്തിനും ഇളയരാജയ്ക്കും പിറന്നാൾ ആശംസകളറിയിച്ച് ഉലക നായകൻ കമൽ ഹാസൻ. ഇരട്ട സന്തോഷമാണ് തനിക്ക് ഈ ദിവസം എന്നും തന്റെ മൂത്ത ജേഷ്ഠനും ഇളയ സഹോദരനും ഒരേ ദിവസം ജന്മദിനാശംസകൾ നൽകുന്നതിൽ സന്തോഷവാനാണെന്നും കമൽ ഹാസൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു.

ഇരട്ട സന്തോഷം എന്നത് തമിഴിലെ ഒരു വിചിത്രമായ വാചകമാണ്. സന്തോഷം അളക്കാൻ സാധിക്കുമോ ? പക്ഷെ അതിന് ഇന്നത്തെ ദിവസം ഒരു ഉദാഹരണമാണ്. മൂന്ന് സഹോദരന്മാരിൽ ജ്യേഷ്ഠൻ്റെയും അനുജൻ്റെയും ജന്മദിനം എന്ന സന്തോഷകരമായ നിമിഷത്തിലാണ് ഞാൻ. പ്രിയ സഹോദരൻ ഇളയരാജ സംഗീതം കൊണ്ട് കഥ പറയുമ്പോൾ വെള്ളിത്തിരയിൽ എഴുത്തിനെ ചാരുതയോടെ പകർത്തുകയാണ് പ്രിയ അനുജൻ മണിരത്‌നം... ഇരുവർക്കും ജന്മദിനാശംസകൾ. നമ്മുടെ മൂവരുടെയും ആ ലെഗസി എന്നും നിലനിൽക്കട്ടെ.

കമൽ ഹാസന്റെ പോസ്റ്റിന് നിരവധിപേർ പ്രതികരണമറിയിച്ചുട്ടുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ ഇളയരാജ സംഗീതം നിർഹിച്ച് കമൽ ഹാസൻ നായകനായ സിനിമകൾ നിരവധിയുണ്ട് കോളിവുഡിൽ. അത്തരം സിനിമകളെ കുറിച്ചും തമിഴിലെ ഈ ട്രയോ കോംബോയെ കുറിച്ചും പ്രേക്ഷകർ കമന്റിലൂടെ ഓർത്തെടുക്കുകയാണ്.

'നമ്മുടെ മൂവരുടെയും ആ ലെഗസി എന്നും നിലനിൽക്കട്ടെ'; തമിഴ് ലെജന്റ്സിന് പിറന്നാൾ ആശംസകളുമായി കമൽ ഹാസൻ
ഹാർമോണിയവുമായി ജനസാഗരത്തിന് മുന്നിൽ ഇളയരാജ; ചിത്രം ചർച്ചയാകുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com