'മൂക്കുത്തി അമ്മൻ' വീണ്ടും എത്തുന്നു; ഇത്തവണ നയൻതാര ഇല്ല, പകരം കോളിവുഡിലെ മറ്റൊരു ലേഡിസൂപ്പർസ്റ്റാർ

സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് വിജയിച്ച ചിത്രമാണ് മൂക്കുത്തി അമ്മൻ
'മൂക്കുത്തി അമ്മൻ' വീണ്ടും എത്തുന്നു; ഇത്തവണ നയൻതാര ഇല്ല, പകരം കോളിവുഡിലെ മറ്റൊരു ലേഡിസൂപ്പർസ്റ്റാർ

ലേഡി സൂപ്പർസ്റ്റാർ നയൻതാര ദേവി വേഷത്തിലെത്തി ശ്രദ്ധ നേടിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. സാമൂഹിക രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്ത് വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറങ്ങുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ വരുന്നത്. എന്നാൽ മൂക്കുത്തി അമ്മനായി ഇത്തവണ നയൻ താരയുണ്ടാകില്ല എന്നാണ് റിപ്പോർട്ട്.

സീക്വലിൽ തെന്നിന്ത്യൻ താരം തൃഷ ലീഡ് റോളിലെത്തിയേക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. ആര്‍ ജെ ബാലാജി ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2020-ൽ ആ‍‍ർ ജെ ബാലാജി എൻ ജെ ശരവണൻ എന്നിവ‍ർ തിരക്കഥയെഴുതി സംവിധാനം ചെയ്ത മൂക്കുത്തി അമ്മൻ കോമഡി പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്.

ആർ ജെ ബാലാജി, ഉർവ്വശി, അജയ് ഘോഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. രണ്ടാം ഭാ​ഗത്തിലും ഇതേ താരങ്ങൾ തന്നെയാകും അണിനിരക്കുക. ജീവിതം മുൻപോട്ട് പോകാൻ കഷ്ടപ്പെടുന്ന ഒരു യുവാവിന്റെ മുന്നിൽ മൂക്കുത്തി അമ്മൻ എന്ന അയാളുടെ കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുട‍ർ‌ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com