'മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും'; സന്നിധാനന്ദനെതിരായ അധിക്ഷേപം, പ്രതികരിച്ച് ഹരിനാരായണൻ

സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമാണ് അധിക്ഷേപം.
'മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും'; സന്നിധാനന്ദനെതിരായ അധിക്ഷേപം, പ്രതികരിച്ച്  ഹരിനാരായണൻ

ഗായകൻ സന്നിധാനന്ദനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റിൽ പ്രതികരണവുമായി ഗാന രചയിതാവ് ഹരിനാരായണൻ ബി കെ. കാൽച്ചുവട്ടിലെ കനലാണ് അവൻ്റെ കുരല് എന്നും ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനമെന്നും ഹരിനാരായണൻ പറഞ്ഞു. മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും, പാടിക്കൊണ്ടേയിരിക്കുമെന്നും ഒപ്പമുണ്ടെന്നും ഹരിനാരായണൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചായിരുന്നു പ്രതികരണം.

'1994 ആണ് കാലം. പൂരപ്പറമ്പിൽ ,ജനറേറ്ററിൽ ,ഡീസലു തീർന്നാൽ ,വെള്ളം തീർന്നാൽ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥൻ കാവല് നിർത്തിയിരിക്കുന്ന പയ്യൻ, ടൂബ് ലൈറ്റുകൾ കെട്ടാൻ സഹായിച്ച് ,രാത്രി മുഴുവൻ കാവൽ നിന്നാൽ അവന് 25 ഏറിയാൽ 50 രൂപ കിട്ടും , വേണമെങ്കിൽ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്ദത്തിൻ്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്. ? അപ്പുറത്തെ സ്‌റ്റേജിൽ ഗാനമേളയാണ് നടക്കുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട അവൻ കണ്ണ് മിഴിച്ച് കാതും കൂർപ്പിച്ച് തന്നെ ഇരിക്കും .പിന്നെ സ്റ്റേജിൻ്റെ പിന്നിൽ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും 'ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ ? ചെലോര് കളിയാക്കും ,ചിരിക്കും ചെലോര് " പോയേരാ അവിടന്ന് " എന്ന് ആട്ടിപ്പായിക്കും.അതവന് ശീലാമാണ് . എന്നാലും അടുത്ത പൂരപ്പറമ്പിലും ,ഗാനമേള കണ്ടാൽ അവരുടെ അടുത്ത് ചെന്ന് അവൻ അവസരം ചോദിച്ചിരിക്കും 'നാവില്ലാത്ത ,ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം' .അന്ന് തന്നെ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിൻ്റെ ,രൂപത്തിൻ്റെ പേരിലുള്ള കളിയാക്കലും' ഹരിനാരായണൻ പറഞ്ഞു.

ഒരു ദിവസം ,ഏതോ സ്കൂൾ ഗ്രൗണ്ടിൽ ,വലിയൊരു ഗാനമേള നടക്കുകയാണ്.ജനറേറ്ററിനടുത്ത് , കുറച്ച് നേരം പാട്ട് കേട്ടിരുന്ന് ,അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു. " ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ ? അയാളവൻ്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും ,മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി " വാ ..പാട് " ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല .അതിൻ്റെ ആവേശത്തിൽ ,നേരെ ചെന്ന് ,ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത് ചെക്കനങ്ങട്ട് പൊരിച്ചു." ഇരുമുടി താങ്കീ... " മൊത്തത്തിൽ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി ,ആൾക്കാര് കൂടി കയ്യടിയായി ..

'മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും'; സന്നിധാനന്ദനെതിരായ അധിക്ഷേപം, പ്രതികരിച്ച്  ഹരിനാരായണൻ
'വൃത്തികെട്ട കോമാളി വേഷം, അറപ്പാകുന്നു'; ഗായകൻ സന്നിധാനന്ദനും വിധുപ്രതാപിനും നേരെ അധിക്ഷേപം

പാട്ടിൻ്റെ ആ ഇരു "മുടി"യും കൊണ്ടാണ് അവൻ ജീവിതത്തിൽ നടക്കാൻ തുടങ്ങിയത് 'കാൽച്ചുവട്ടിലെ കനലാണ് അവൻ്റെ കുരല് ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനം. അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവൻ്റെ ബലം മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും. ഒപ്പം...' ഹരിനാരായണൻ പറഞ്ഞു.

സന്നിധാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണെന്നുമാണ് അധിക്ഷേപം. ഉഷാ കുമാരിയെന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് സന്നിധാനന്ദന്റെ കുടുംബ ചിത്രമടക്കം പങ്കുവച്ച് അധിക്ഷേപം നടത്തിയിരിക്കുന്നത്. മുടി നീട്ടി വളർത്തിയതിന് ഗായകൻ വിധു പ്രതാപിനെതിരെയും അധിക്ഷേപം നടത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com