മഞ്ഞുമ്മൽ ബോയ്സ് 50 കോടി നേടി, കോളിവുഡ് സാമ്രാജ്യം തിരിച്ചുപിടിക്കുമോ?ചോദ്യവുമായി ട്രേഡ് അനലിസ്റ്റ്

കോളിവുഡ് പഴയ സാമ്രാജ്യം തിരിച്ചുപിടിക്കുമോ എന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള

dot image

ഈ വർഷം ആരംഭിച്ചതിന് ശേഷമുള്ള ബോക്സോഫീസ് കണക്കുകൾ നോക്കുമ്പോൾ തമിഴ് സിനിമകൾക്ക് പഴയ പ്രതാപം നിലനിർത്താൻ സാധിക്കുന്നില്ല എന്ന് വ്യക്തമാണ്. രജനികാന്ത് സുപ്രധാന വേഷത്തിലെത്തിയ ലാൽസലാം ഉൾപ്പടെയുള്ള സിനിമകൾക്ക് വലിയ വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. മാത്രമല്ല ഈ വർഷം തമിഴ് ബോക്സോഫീസിൽ നിന്ന് ഏറ്റവും അധികം പണം നേടിയ ചിത്രം മലയാളത്തിന്റെ സ്വന്തം മഞ്ഞുമ്മൽ ബോയ്സ് ആണ്. ഇതിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പുകൾ പ്രമാണിച്ച് ഏപ്രിൽ മാസ റിലീസുകൾ മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.

ഈ സാഹചര്യത്തിൽ കോളിവുഡ് പഴയ സാമ്രാജ്യം തിരിച്ചുപിടിക്കുമോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള. '2024 മാർച്ചിൽ മഞ്ഞുമ്മൽ ബോയ്സ് 50 കോടിയിലധികം രൂപ നേടുകയും തമിഴ്നാട് ബോക്സോഫീസ് പിടിച്ചടക്കുകയും ചെയ്തു.തമിഴ് മൊഴിമാറ്റം പോലും ചെയ്യാതെ ഒരു അന്യഭാഷ ചിത്രം ഈ നേട്ടം കൈവരിക്കുന്നത് ആദ്യമായാണ്. ഇപ്പോൾ എല്ലാവരുടെയും കണ്ണുകൾ 2024 ഏപ്രിലിലേക്കാണ്. ഫെസ്റ്റിവൽ റിലീസുകളെ കൊന്നതിലൂടെ കോളിവുഡ് അതിൻ്റെ സാമ്രാജ്യം വീണ്ടെടുക്കുമോ?,' ശ്രീധർ പിള്ള എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

ലാലേട്ടൻ ആദ്യം എമ്പുരാനാകും, ചെന്നെ ഷെഡ്യൂളിന് ശേഷം തരുൺ മൂർത്തി പടത്തിൽ; പുതിയ റിപ്പോർട്ട്

ഏപ്രിൽ 19നാണ് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും. ഈ കാലയളവിലെ പ്രധാന റിലീസുകളെല്ലാം മാറ്റിവെച്ചതായാണ് റിപ്പോർട്ട്. പാ രഞ്ജിത്ത്-ചിയാൻ വിക്രം ടീമിന്റെ 'തങ്കലാൻ', ധനുഷിന്റെ കരിയറിലെ 50-ാം ചിത്രമായ രായൻ, ശങ്കർ-കമൽ ഹാസൻ ടീമിന്റെ ഇന്ത്യൻ 2 തുടങ്ങിയ സിനിമകൾ റിലീസ് മാറ്റുന്നതായാണ് സൂചന. ഏപ്രിൽ 14 എന്നാൽ അത് തമിഴകത്തിന് പുത്താണ്ട് ആണ്. പുതിയ ആണ്ട് എന്നതിനപ്പുറം കഴിഞ്ഞ വര്ഷം വരെ പുത്തന് സിനിമകളുടെയും സമയമായിരുന്നു അത്. നിരവധി സിനിമകൾ റിലീസ് ചെയ്തു പണം വാരുന്ന സമയം. ഈ അവസരത്തിൽ സിനിമകൾ റിലീസ് ചെയ്യാത്തത് ഇൻഡസ്ട്രിയെ ബാധിക്കുമെന്ന് ഉറപ്പാണ്.

dot image
To advertise here,contact us
dot image