'ഫിറ്റ്നസ് ഫ്രീക്കുകൾ ജോഡിയായാൽ ഇങ്ങനെയിരിക്കും'; സൂര്യ-ജ്യോതിക ജോഡിയുടെ വർക്ക്ഔട്ട് വീഡിയോ ഹിറ്റ്

വീഡിയോ ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു
'ഫിറ്റ്നസ് ഫ്രീക്കുകൾ ജോഡിയായാൽ ഇങ്ങനെയിരിക്കും'; സൂര്യ-ജ്യോതിക ജോഡിയുടെ വർക്ക്ഔട്ട് വീഡിയോ ഹിറ്റ്

തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താരജോഡിയാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും ചിത്രങ്ങൾക്കും വീഡിയോകൾക്കും സമൂഹ മാധ്യമങ്ങളിൽ ഏറെ സ്വീകാര്യത ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ജിമ്മിൽ വ്യായാമം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇരുവരും ജിമ്മിൽ കഠിനമായ രീതിയിൽ വർക്ക്ഔട്ട് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. സൂര്യയും ജ്യോതികയും തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതും.

വീഡിയോ ആരാധകർക്കിടയിൽ തരംഗമായി കഴിഞ്ഞു. 'ഫിറ്റ്നസ് ഫ്രീക്കുകൾ ജോഡിയായാൽ ഇങ്ങനെയിരിക്കും', 'കപ്പിൾ ഗോൾ എന്നാൽ ഇങ്ങനെ വേണം' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

'ഫിറ്റ്നസ് ഫ്രീക്കുകൾ ജോഡിയായാൽ ഇങ്ങനെയിരിക്കും'; സൂര്യ-ജ്യോതിക ജോഡിയുടെ വർക്ക്ഔട്ട് വീഡിയോ ഹിറ്റ്
'ഈ സീനൊക്കെ വിനയ് ഫോർട്ട് നേരത്തെ വിട്ടതാ'; വഴിയരികിൽ ഭക്ഷണ വിതരണം,സാറാ അലി ഖാനെ ട്രോളി സോഷ്യൽമീഡിയ

തമിഴിൽ ഏഴു സിനിമകളിൽ സൂര്യയും ജ്യോതികയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 2006ലാണ് ഏറെ നാളത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരാകുന്നത്. ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയും ജ്യോതികയും ഒരു വർഷം മുമ്പ് മുംബൈയിലേക്ക് വീട് മാറിയിരുന്നു. 'ശെയ്ത്താൻ' എന്ന ചിത്രമാണ് ജ്യോതികയുടെ തിയേറ്ററിൽ എത്തിയത്. ചിത്രം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. 'കങ്കുവ'യാണ് സൂര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com