അച്ഛന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും ഉണ്ടായിരുന്ന സ്ത്രീ, ഈ പുരസ്‌കാരം അമ്മയ്ക്കാണ്,' വിനീത് ശ്രീനിവാസൻ

പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ വിതുമ്പിക്കൊണ്ടായിരുന്നു വിമല വേദിയിൽ സംസാരിച്ചത്.

അച്ഛന്റെ വിജയങ്ങൾക്ക് പിന്നിൽ എന്നും ഉണ്ടായിരുന്ന സ്ത്രീ, ഈ പുരസ്‌കാരം അമ്മയ്ക്കാണ്,' വിനീത് ശ്രീനിവാസൻ
dot image

ശ്രീനിവാസൻ വിടവാങ്ങിയതിന്റെ വേദനയിലാണ് ഇപ്പോഴും സിനിമാലോകം. നടനും എഴുത്തുകാരനും സംവിധായകനുമായി മലയാള സിനിമയുടെ നെടുംതൂണായി നിന്നിരുന്ന കലാകാരനായിരുന്നു ശ്രീനിവാസൻ. കഴിഞ്ഞ ദിവസം ഫിലിംഫെയർ സൗത്ത് അവാർഡ്സിൽ ശ്രീനിവാസനെ ലൈഫ് ടൈം അച്ചീവ്മെന്റ് വൽകി ആദരിച്ചിരുന്നു. ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ വിതുമ്പിക്കൊണ്ടായിരുന്നു വിമല വേദിയിൽ സംസാരിച്ചത്. 'ശ്രീനിയേട്ടനോട് സമൂഹത്തിലെ വിവിധ മേഖലയിലുള്ള എല്ലാ ആള്‍ക്കാരും കാണിച്ച സ്‌നേഹത്തിനും ആദരവിനും നന്ദി. ശ്രീനിയേട്ടന്‍ സുഹൃത്തുക്കളെ ബന്ധുക്കളെ പോലെയായിരുന്നു സ്‌നേഹിച്ചത്. ആ സ്‌നേഹം തിരിച്ച് എല്ലാവരും നല്‍കിയിട്ടുമുണ്ട്' എന്നായിരുന്നു നേരത്തെ ശ്രീനിവാസനുള്ള പുരസ്‌കാരം ഏറ്റുവാങ്ങവെ വിമല പറഞ്ഞത്.

ഇപ്പോഴിതാ, ഫിലിം ഫയർ അവാർഡ് പിടിച്ച് നിൽക്കുന്ന വിമലയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 'വളരെയധികം വിജയിയായ ആ മനുഷ്യന്റെ പിന്നിൽ ഈ സ്ത്രീ ഉണ്ടായിരുന്നു. എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അമ്മയ്ക്കുള്ളതാണ്,'എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്.

ശ്രീനിവാസനും പ്രശസ്ത സിനിമാ പ്രതിഭ ശ്രീകുമാരൻ തമ്പിക്കുമാണ് മലയാളത്തിൽ നിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ലഭിച്ചത്. മമ്മൂട്ടി മികച്ച നടനും മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച സിനിമയിക്കുമുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. രാഹുല്‍ സദാശിവന്‍ മികച്ച സംവിധായകനും ഉള്ളൊഴുക്കിലൂടെ ഉര്‍വ്വശി മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കും കിഷ്‌കിന്ധാ കാണ്ഡവുമാണ് മികച്ച സിനിമയ്ക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം പങ്കിട്ടത്. ആടുജീവിതത്തിലൂടെ പൃഥ്വിരാജും കിഷ്‌കിന്ധാ കാണ്ഡത്തിലൂടെ ആസിഫ് അലിയും മികച്ച നടനുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം നേടി. സറിന്‍ ഷിഹാബിനാണ് മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം.

Content Highlights: Vineeth Sreenivasan shared a picture of Vimala proudly holding her Filmfare Award, celebrating the achievement. The post quickly gained traction on social media, drawing congratulatory messages from fans and industry colleagues. The heartfelt caption added emotional value to the celebratory moment.

dot image
To advertise here,contact us
dot image