

കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷമയാണ് കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ. നിരവധി പേരാണ് ട്രെയ്‌ലറിനെതിരെ രംഗത്ത് എത്തിയത്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ട്രെയ്‌ലറിനെ ബുൾ ഷിറ്റ് പ്രൊപഗണ്ട സിനിമയാണെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴിതാ അനുരാഗ് കശ്യപിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കേരള സ്റ്റോറി 2 സംവിധായകൻ കാമാഖ്യ നാരായൺ സിങ്. എല്ലാ കാര്യത്തിലും കുറ്റം കണ്ടുപിടിക്കുന്ന ആളാണ് അനുരാഗ് എന്നാണ് സംവിധായകൻ പറയുന്നത്. അദ്ദേഹത്തിന് മാനസിക പ്രശ്ങ്ങൾ ഉണ്ടെന്നും സംവിധായകൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചു കൊണ്ടാണ് സംവിധയകന്റെ പ്രതികരണം.
'ഇങ്ങനെ ഖിച്ഡി പോലും വിളമ്പില്ലെന്നാണ് അനുരാഗ് കശ്യപ്ജി പറയുന്നത്. ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഒരാൾക്ക് ലഡുപോലും അങ്ങനെ നൽകാൻ കഴിയില്ല. നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ, നിഷ്‌കളങ്കരായ നമ്മുടെ പെൺമക്കളെ മതംമാറ്റാൻ ബീഫ് നൽകുന്നുണ്ട്, അതൊരു കുറ്റകൃത്യമാണ്. അനുരാഗ് കശ്യപ്ജിക്ക് മാനസികപ്രശ്‌നങ്ങളുണ്ട്, അദ്ദേഹം എല്ലാത്തിലും കുറ്റംകണ്ടുപിടിക്കുന്നു. ബ്രാഹ്‌മണരോട്, നെറ്റ്ഫ്‌ളിക്‌സിനോട്, സിനിമാ മേഖലയോട് എല്ലാത്തിനോടും അദ്ദേഹത്തിന് പ്രശ്‌നമുണ്ട്.
ദ ഗേൾ ഇൻ യെല്ലോ ബൂട്ട്‌സ്' എന്നൊരു ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. അച്ഛനും മകൾക്കുമിടയിലെ അധാർമികമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. പരിഷ്‌കൃതസമൂഹത്തിന്റെ സങ്കൽപ്പങ്ങൾക്കുമപ്പുറമുള്ള കാര്യമാണത്. എന്നാൽ, ഈ മനുഷ്യന് മാനസിക പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തെ സമൂഹമിപ്പോൾ ഗൗരവത്തിലെടുക്കുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെയ്യുന്ന സിനിമകളെല്ലാം പരാജയമാണ്. അദ്ദേഹത്തിന് നല്ലബുദ്ധി കൊടുക്കണേ എന്നാണ് എന്റെ പ്രാർത്ഥന', നാരായൺ സിങ് പറഞ്ഞു.
Dear Anurag sir,
— Kamakhya Narayan Singh (@kamakhyanarayan) February 22, 2026
मुद्दा ये नहीं है कि फिल्म में क्या दिखाया गया- खिचड़ी, बीफ या कुछ और।असल सवाल है consent और coercion।
किसी की मर्जी के खिलाफ तो खिचड़ी भी नहीं खिलाई जा सकती, तो अगर कोई फिल्म जबरन बदलाव या दबाव की बात उठाती है, तो उसे नफरत फैलाना कह देना intellectual… pic.twitter.com/1bIIaYyA7I
അതേസമയം, കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന 70-ാമത് ഫിലിം ഫെയർ അവാർഡിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയപ്പോഴായിരുന്നു അനുരാഗ് കശ്യപ് ട്രെയ്‌ലറിനെതിരെ പ്രതികരിച്ചത്. 'കേരള സ്റ്റോറി ഒരു ബുൾ ഷിറ്റ് പ്രൊപഗണ്ടയാണ്, ആളുകൾ ബീഫ് പോയിട്ട് കിച്ചടി പോലും ഇത്തരത്തിൽ ആരുടെയും വായിലേക്ക് കുത്തികയറ്റില്ല. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അത്യാർത്തിയോടെ വരുന്ന ചിത്രമാണത്. അവർക്ക് കുറച്ച് പേരെ സന്തോഷിപ്പിക്കാൻ വേണ്ടി ആളുകളെ ഭിന്നിപ്പിക്കുകയാണ്,' അനുരാഗ് കശ്യപ് പറഞ്ഞു.
Content Highlights: Kamakhya Narayan Singh breaks silence on Anurag Kashyap reaction to The Kerala Story sequel