ഡിജിറ്റൽ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ

പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഡാറ്റാ സംരക്ഷണത്തിനുമാണ് രാജ്യം പ്രഥമ പരിഗണന നല്‍കുന്നത്.

ഡിജിറ്റൽ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ
dot image

യുഎഇയുടെ സുപ്രധാന ഡിജിറ്റല്‍ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ വന്‍ സൈബര്‍ ഭീകരാക്രമണത്തെ രാജ്യം വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ. രാജ്യത്തിന്റെ സുസ്ഥിരത തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഭീകര സംഘടനകളാണ് ഈ ആസൂത്രിത നീക്കം നടത്തിയത്. അത്യാധുനിക നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ ആക്രമണ ശ്രമം. റാന്‍സംവെയര്‍ ആക്രമണങ്ങളും ആസൂത്രിതമായ ഫിഷിങ് ക്യാംപെയിനുകളും വഴി വിവരങ്ങള്‍ ചോര്‍ത്താനായിരുന്നു നീക്കം. എന്നാല്‍ യുഎഇ സൈബര്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ കരുത്തുറ്റ പ്രതിരോധ സംവിധാനം ഈ ഭീഷണികളെ തകര്‍ത്തതായി അധികൃതര്‍ വ്യക്തമാക്കി.

പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഡാറ്റാ സംരക്ഷണത്തിനുമാണ് രാജ്യം പ്രഥമ പരിഗണന നല്‍കുന്നത്. രാജ്യാന്തര ഏജന്‍സികളുമായി സഹകരിച്ച് 24 മണിക്കൂറും സജ്ജമായ സുരക്ഷാ സംവിധാനമാണ് യുഎഇയില്‍ ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു. എഐ ടൂളുകള്‍ ഉപയോഗിച്ചുള്ള വെല്ലുവിളികളെ നേരിടാന്‍ അത്യാധുനിക സാങ്കേതിക വിദ്യയാണ് രാജ്യം പ്രയോഗിച്ചത്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്ന് സൈബര്‍ കൗണ്‍സില്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Content Highligths: UAE steps up cybersecurity measures to counter terror attacks targeting digital sectors, reinforcing national security and digital infrastructure protection.

dot image
To advertise here,contact us
dot image