

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി ഫെബ്രുവരി 28ന് പുറത്തിറക്കാന്‍ ബിജെപി ആലോചന. പത്മജ വേണുഗോപാലിനെ തൃശൂരില്‍ തന്നെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ തൃശൂര്‍ തന്നില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാവ് എം ടി രമേശ്. ക്രിക്കറ്റ് താരം സഞ്ജു സാംസണെയും ഗായകന്‍ മധു ബാലകൃഷ്ണനെയും ബിജെപി സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി സമീപിച്ചിട്ടുണ്ട്.
തന്നെ സ്ഥാനാര്‍ത്ഥിയാകുന്നതിന് വേണ്ടി ബിജെപി നേതൃത്വം സമീപിച്ചെന്ന് മധു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് സ്ഥിരീകരിച്ചു. എന്നാല്‍ ഇപ്പോള്‍ കരിയറില്‍ കേന്ദ്രീകരിക്കാനാണ് ആലോചിക്കുന്നതെന്നും സ്ഥാനാര്‍ത്ഥിയാവാനില്ലെന്നും മധു ബാലകൃഷ്ണന്‍ പറഞ്ഞു. നേരത്തെ മധു ബാലകൃഷ്ണന്റ ഭാര്യ സഹോദരനും ക്രിക്കറ്റ് താരവുമായ ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മധു ബാലകൃഷ്ണനെ പരിഗണിക്കുന്ന തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു.
നേമം- രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടം-വി മുരളീധരന്‍, കാട്ടാക്കട-പി കെ കൃഷ്ണദാസ്, വട്ടിയൂര്‍ക്കാവ്-ആര്‍ ശ്രീലേഖ, പാലക്കാട്-ശോഭ സുരേന്ദ്രന്‍, തൃശ്ശൂര്‍-പത്മജ വേണുഗോപാല്‍, മഞ്ചേശ്വരം-കെ സുരേന്ദ്രന്‍, തിരുവനന്തപുരം-കരമന ജയന്‍/സഞ്ജു സാംസണ്‍, ചിറയിന്‍കീഴ്- ജി എസ് ആശാനാഥ്,
തിരുവല്ല-അനൂപ് ആന്റണി, പാലാ-ഷോണ്‍ ജോര്‍ജ്, ആറന്മുള-കുമ്മനം രാജശേഖരന്‍, ചെങ്ങന്നൂര്‍-സന്ദീപ് വചസ്പതി, ചാത്തന്നൂര്‍-ബി ബി ഗോപകുമാര്‍, അമ്പലപ്പുഴ-അരുണ്‍ അനിരുദ്ധന്‍, നെന്മാറ-പ്രശാന്ത് ശിവന്‍, കരുനാഗപ്പള്ളി-ജിതിന്‍ ദേവ്, കാഞ്ഞിരപ്പളളി-എന്‍ ഹരി, മണലൂര്‍-പി അനീഷ്, പുതുക്കാട്-എ നാഗേഷ്, കോഴിക്കോട് നോര്‍ത്ത്-നവ്യ ഹരിദാസ്, കോഴിക്കോട് സൗത്ത്-വി കെ സജീവന്‍, ഒറ്റപ്പാലം-മേജര്‍ രവി, തൃപ്പൂണിത്തുറ- മധു ബാലകൃഷ്ണന്‍/സാബു എം ജേക്കബ് എന്നിങ്ങനെയാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.
കായംകുളം, അരൂര്‍, കുട്ടനാട് സീറ്റുകള്‍ ബിഡിജെഎസിന് നല്‍കും. തുഷാര്‍ വെള്ളാപ്പള്ളി മത്സരത്തിനില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
Content Highlights: