

എല്‍ കെ ജി, മൂക്കുത്തി അമ്മന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് കറുപ്പ്. സൂര്യയാണ് സിനിമയിൽ നായകനായി എത്തുന്നത്. വിജയ്ക്ക് വേണ്ടി എഴുതിയ കഥയാണ് കുറുപ്പ് എന്ന് നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. ഇപ്പോഴിതാ ഇതെല്ലാം തള്ളി കളയുകയാണ് സംവിധായകൻ. സിനിമയിലേക്ക് എ ആർ റഹമാനെ ആയിരുന്നു ആദ്യം പരിഗണിച്ചിരുന്നതെന്നും പിന്നീട് സായ് അഭ്യങ്കറിലേക്ക് എത്തിയതിനെ കുറിച്ചും ആർ ജെ ബാലാജി പറഞ്ഞു.
'സിനിമയുടെ നിർമാതാക്കൾ, സംഗീത സംവിധായകൻ സായ് അഭ്യങ്കർ എല്ലാം സിനിമ കണ്ടു. അവർക്ക് എല്ലാം സിനിമ ഇഷ്ടപ്പെട്ടു, എന്നെ വന്ന് കെട്ടിപ്പിടിച്ചു. ജാവാ സുന്ദരേശൻ എന്ന കഥാപാത്രത്തെ അറിയില്ലേ അതുപോലെയാണ് സായ് അഭ്യങ്കർ. ആദ്യം സിനിമയുടെ മ്യൂസിക് ചെയ്യാൻ ഞങ്ങൾ ഉദ്ദേശിച്ചത് റഹ്‌മാൻ സാറിനെയായിരുന്നു. അനൗൺസ്മെന്റ് പോസ്റ്ററിൽ റഹ്‌മാൻ സാറിന്റെ പേരുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിന് മറ്റ് വർക്കുകൾ ഉള്ളതിനാൽ സിനിമ ചെയ്യാൻ കഴിഞ്ഞില്ല. എനിക്കത് വലിയ വിഷമമുണ്ടാക്കിയിരുന്നു.
പക്ഷേ, ഷോ മസ്റ്റ് ഗോ ഓൺ. സായ്‌യുടെ ടീമിൽ ഉള്ള ഒരാൾ എന്റെ ഫ്രണ്ട് ആണ്. സന്തോഷ് എന്നാണ് അദ്ദേഹത്തിന്റെ പേര്. തിങ്ക് മ്യൂസിക്കിന്റെ ഹെഡ് ആണ് അദ്ദേഹം. സന്തോഷിനോട് ആണ് സായ്‌യെ കുറിച്ച് ചോദിക്കുന്നത്. നിർമാതാവിനോടും, സൂര്യയോടും ഞങ്ങൾ പറഞ്ഞു. ആദ്യം എല്ലാവരും ഷോക്ക് ആയി. പക്ഷെ അദ്ദേഹത്തിന്റെ ചെറിയ പ്രായമാണ് ഇത്. പ്രൂവ് ചെയ്യാനുള്ള ത്വര അവനിൽ ഉണ്ട്. അവന്റെ ആ എനർജി ഈ സിനിമയ്ക്ക് വേണം.
#RJBalaji initiates Superstar #Rajinikanth modulation for SaiAbhyankkar's #Karuppu post😁
— AmuthaBharathi (@CinemaWithAB) February 23, 2026
"We are sad that #ARRahman left the film. Then committed Sai, I want to use his fresh energy that he wanna prove. I see him as Java Sundaresan, doing B2B big films"pic.twitter.com/E3F7cnkkfj
വെറും 21 വയസ് മാത്രമാണ് അവനുള്ളത്. ഒരാൾ കഠിനമായി വർക്ക് ചെയ്‌താൽ എവിടെ വേണമെങ്കിലും എത്താം എന്നതിന് ഉദാഹരണമാണ് സായ് അഭ്യങ്കർ. ഇപ്പോൾ കൈനിറയെ സിനിമയാണ് അവന്. ഇന്ത്യയിലെ മികച്ച സംവിധായകർക്കൊപ്പമാണ് സായ് ജോലി ചെയ്യുന്നത്. അവന്റെ വളർച്ചയിൽ സന്തോഷം ഉണ്ട്. , ബാലാജി പറയുന്നു.
കറുപ്പ് സൂര്യക്ക് വേണ്ടി മാത്രം എഴുതിയ കഥയാണെന്നും ബാലാജി കൂട്ടിച്ചേർത്തു. ഈ കഥ വിജയ്ക്ക് വേണ്ടിയാണ് ആദ്യം എഴുതിയതെന്ന് ചിലർ പറയുന്നത് കണ്ടെന്നും എന്നാൽ അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കഥ പറയാൻ സൂര്യയുടെ അടുത്ത് എത്തിയപ്പോൾ ആദ്യ നറേഷനിൽ തന്നെ അദ്ദേഹം ഓക്കെ പറഞ്ഞെന്നും ബാലാജി പറയുന്നു. ഈ സിനിമയുടെ കഥയെക്കുറിച്ച് ഒരുപാട് മീമുകൾ ഞാൻ കണ്ടിട്ടുണ്ട്. പകൽ അഡ്വക്കേറ്റായും രാത്രി കറുപ്പ് സാമിയായും മാറുന്ന കഥാപാത്രമാണ് സൂര്യ സാറിന്റേതെന്നാണ് ചില മീമുകൾ. പക്ഷേ, അതൊക്കെ തെറ്റാണ്. സിനിമയുടെ കഥ എന്താണെന്നും എങ്ങനെ എടുത്ത് വെച്ചിട്ടുണ്ടെന്നും അറിയാൻ ഏപ്രിൽ വരെ കാത്തിരിക്കണം,' ആർ ജെ ബാലാജി പറഞ്ഞു.
Content Highlights: RJ Balaji remarked that A. R. Rahman would have been an ideal choice to compose music for Karuppu. The comment came during a recent interaction, where he spoke about the film’s creative aspects. Fans reacted strongly on social media, debating how Rahman’s style might have influenced the soundtrack.