സോണി സ്റ്റുഡിയോസിൽ ബറോസ് കണ്ട് മോഹൻലാൽ; 'പലതിനുമുള്ള മറുപടിയാകട്ടെ' എന്ന് ആരാധകർ

'ഒരു ഹോളിവുഡ് സിനിമ സംഭവിക്കുമോ' എന്നാണ് മറ്റൊരു ആരാധകൻ ചോദിക്കുന്നത്
സോണി സ്റ്റുഡിയോസിൽ ബറോസ് കണ്ട് മോഹൻലാൽ; 'പലതിനുമുള്ള മറുപടിയാകട്ടെ' എന്ന് ആരാധകർ

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമെന്നതിനാൽ തന്നെ ബറോസിന് മേൽ വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ചിരിക്കുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ റിലീസ് ഈ വർഷം മാർച്ച് 28 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ.

പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ ഭാഗമായി മാർക്ക് കിലിയൻ, ജോനാഥൻ മില്ലർ എന്നിവർക്കൊപ്പം സോണി സ്റ്റുഡിയോസ് ഹോളിവുഡിൽ ബറോസ് കണ്ടുവെന്നാണ് മോഹൻലാൽ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. താരത്തിന്റെ പോസ്റ്റിന് താഴെ ആരാധകർ നിരവധി കമന്റുകളുമായി എത്തിയിട്ടുണ്ട്. സിനിമ ഒരു മികച്ച വിജയമാകട്ടെ എന്നും അത്ഭുതപ്പെടുത്തുന്ന സിനിമ പ്രതീക്ഷിക്കുന്നതായും ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. 'ഈ ചിത്രം പലതിനുമുള്ള മറുപടിയാകട്ടെ' എന്നാണ് ഒരു ആരാധകന്റെ കമന്റ്. 'ഒരു ഹോളിവുഡ് സിനിമ സംഭവിക്കുമോ' എന്നാണ് മറ്റൊരു ആരാധകൻ ചോദിക്കുന്നത്.

സോണി സ്റ്റുഡിയോസിൽ ബറോസ് കണ്ട് മോഹൻലാൽ; 'പലതിനുമുള്ള മറുപടിയാകട്ടെ' എന്ന് ആരാധകർ
ഭ്രമയുഗം ട്രെയ്‌ലർ ലോഞ്ച് കളറാക്കാൻ മമ്മൂട്ടി യുഎഇയിലേക്ക്; ചിത്രങ്ങൾ വൈറൽ

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസ് എന്ന ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം നടന്നിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. മാര്‍ച്ച് 28 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രം വൈകാന്‍ ഇടയുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com