'അവൻ ഡോറിൽ മുട്ടുകയല്ല, ഇടിച്ചുതെറിപ്പിച്ച് വരികയാണ്'; സർഫറാസ് ഖാനെ പ്രശംസിച്ച് ആർ അശ്വിൻ

ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോം തുടരുന്ന സർഫറാസ് ഖാനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ.

'അവൻ ഡോറിൽ മുട്ടുകയല്ല, ഇടിച്ചുതെറിപ്പിച്ച് വരികയാണ്'; സർഫറാസ് ഖാനെ പ്രശംസിച്ച് ആർ അശ്വിൻ
dot image

ആഭ്യന്തര ക്രിക്കറ്റിൽ മിന്നും ഫോം തുടരുന്ന സർഫറാസ് ഖാനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. തമിഴിൽ 'അവൻ കതവ തട്ടല, ഇടിച്ചി ഒടിച്ചിട്ട് ഇരുക്കാ' എന്നാണ് അശ്വിൻ പറഞ്ഞത്. അവൻ കതകിൽ മുട്ടകയല്ല, അത് തകർക്കുകയാണ് എന്ന് സാരം.

വിജയ് ഹസാരെ ട്രോഫിയിൽ കഴിഞ്ഞ ദിവസം ഗോവക്കെതിരെ 75 പന്തിൽ 157 റൺസ് അടിച്ചുകൂട്ടിയ തകർപ്പൻ ​പ്രകടനത്തിനു പിന്നാലെയാണ് സർഫറാസിനെ പ്രശംസിച്ച് അശ്വിൻ രംഗത്തെത്തിയത്. 14 കൂറ്റൻ സിക്സറുകളടങ്ങിയതായിരുന്നു സർഫറാസിന്റെ ബാറ്റിങ് വിസ്ഫോടനം. വിജയ് ഹസാരെ ട്രോഫിയിലെ മറ്റൊരു മത്സരത്തിൽ താരം അർധസെഞ്ച്വറിയും നേടിയിരുന്നു.

അതേ സമയം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും കഴിഞ്ഞയാഴ്ച അവസാനിച്ച സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിലും മിന്നും പ്രകടനമാണ് സർഫറാസ് നടത്തിയത്. ഇതോടെ കഴിഞ്ഞ ഐ പി എൽ സീസണിൽ അൺ സോൾഡായിരുന്ന താരത്തിന് ഇത്തവണ ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് വിളിയെത്തിയിരുന്നു. മികച്ച പ്രകടനം തുടർന്ന് ദേശീയ ടീമിലേക്കും ഒരു കംബാക്കാണ് 28 കാരൻ പ്രതീക്ഷിക്കുന്നത്.

Content highlights: r ashwin on sarfaraz khan in indian cricket

dot image
To advertise here,contact us
dot image