

കണ്ണൂര്‍: മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച പ്രതി പിടിയില്‍. പാലക്കാട് സ്വദേശി നവാസ് ആണ് പിടിയിലായത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയുമാണ് കവര്‍ന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
പൗര്‍ണമിയില്‍ ടി നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഡിസംബര്‍ 22ന് വീടുപൂട്ടി ബെംഗളൂരുവില്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
Content Highlights: Suspect arrested for breaking into house in Mattannur stealing gold and cash