ആ തടസ്സം നീങ്ങാൻ ഇനി മൂന്ന് മാസം മാത്രം!; 2026 ൽ വൈഭവ് ദേശീയ ടീമിൽ അരങ്ങേറുമോ?

വൈഭവ് സൂര്യവംശിയെന്ന കൗമാരക്കാരൻ ക്രിക്കറ്റ് ലോകത്ത് ഉദയം ചെയ്ത വർഷം കൂടിയായിരുന്നു 2025.

ആ തടസ്സം നീങ്ങാൻ ഇനി മൂന്ന് മാസം മാത്രം!; 2026 ൽ വൈഭവ് ദേശീയ ടീമിൽ അരങ്ങേറുമോ?
dot image

വൈഭവ് സൂര്യവംശിയെന്ന കൗമാരക്കാരൻ ക്രിക്കറ്റ് ലോകത്ത് ഉദയം ചെയ്ത വർഷം കൂടിയായിരുന്നു 2025. ഇന്ത്യൻ അണ്ടർ-19 ടീമിനായും ആഭ്യന്തര ടൂർണമെന്റുകളിൽ ബിഹാറിനായും ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിനായും അത്ഭുത പ്രകടനമാണ് വൈഭവ് കാഴചവെച്ചത്.

വൈഭവിന്റെ പ്രകടനത്തിന് പിന്നാലെ താരത്തെ ഇന്ത്യൻ സീനിയർ ടീമിൽ കളിപ്പിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ആരാധകരും മുൻ താരങ്ങളുമെല്ലാം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ വൈഭവിന്റെ പ്രായം ഇതിന് സാങ്കേതിക തടസ്സം സൃഷ്ടിച്ചിരുന്നു. ഈ വർഷം അത് നീങ്ങുന്നതോടെ താരത്തെ ഇന്ത്യൻ സീനിയർ ടീമിൽ കാണും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും 15 വയസ്സ് തികയാത്തതിനാൽ സീനിയർ ടീമിൽ താരത്തിന് കളിക്കാനാവില്ല. ഐസിസി ചട്ടങ്ങളിൽ ഇത് വ്യക്തമായി പറയുന്നുണ്ട്. നിലവിൽ പതിനാലുവയസ്സാണ് വൈഭവിന്റെ പ്രായം. 2020 നവംബറിൽ പുറത്തിറക്കിയ ഐസിസി ചട്ടപ്രകാരം സീനിയർ തലത്തിൽ കളിക്കണമെങ്കിൽ താരങ്ങൾക്ക് കുറഞ്ഞ പക്ഷം 15 വയസ്സെങ്കിലും തികയണം.

അല്ലെങ്കിൽ ഐസിസിയിൽ നിന്ന് പ്രത്യേക ഇളവ് ലഭിക്കേണ്ടതായുണ്ട്. എന്നാൽ ഇക്കുറി ആ പ്രായ തടസ്സം നീങ്ങും. പതിനാലുകാരന് ഈ വർഷം മാർച്ചിൽ 15 തികയും. മാർച്ച് 27 നാണ് വൈഭവിന്റെ ജന്മദിനം. മൂന്നുമാസം കൂടി കഴിയുന്നതോടെ താരത്തെ സീനിയർ ടീമിലേക്ക് പരിഗണിക്കുന്നതിന് മറ്റുതടസ്സങ്ങളുണ്ടാകില്ല. അതേ സമയം അതിന് മുമ്പേ പ്രത്യേക ഇളവോടെ താരത്തിന് ദേശീയ ടീമിൽ അവസരം നൽകണമെന്ന് പറയുന്നവരുമുണ്ട്.

Content highlights: vaibhav suryavanshi will play for senior team in 2026, here the reasons

dot image
To advertise here,contact us
dot image