ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്ഐ; മടപ്പള്ളി കോളേജിൽ ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും

ഫാറൂഖ് കോളേജിൽ നിന്നും അപമാനിക്കപ്പെട്ടതിന് പിന്നാലെ ജിയോ ബേബിക്ക് എസ്എഫ്ഐ ഐക്യദാർഡ്യം പ്രകടിപ്പിച്ചിരുന്നു
ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്ഐ; മടപ്പള്ളി കോളേജിൽ ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും

കോഴിക്കോ‌ട്: ഫാറൂഖ് കോളേജിൽ നിന്നും ദുരനുഭവം നേരിട്ട സംവിധായകൻ ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്ഐ. കോഴിക്കോട് മടപ്പള്ളി കോളേജിൽ ജിയോ ബേബി ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് പരിപാടി. ഫാറൂഖ് കോളേജിൽ നിന്നും അപമാനിക്കപ്പെട്ടതിന് പിന്നാലെ ജിയോ ബേബിക്ക് എസ്എഫ്ഐ ഐക്യദാർഡ്യം പ്രകടിപ്പിച്ചിരുന്നു.

ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്ഐ; മടപ്പള്ളി കോളേജിൽ ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും
'ആ രംഗം കഥയ്ക്ക് ആവശ്യമുള്ളത്'; വിവാദങ്ങളിൽ വിശദീകരണവുമായി ആന്റണി നിർമ്മാതാക്കൾ

സാധ്യമാകുന്ന ഇടങ്ങളിലെല്ലാം വേദിയൊരുക്കുമെന്നും എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. ജിയോ ബേബിയുടെ ധാർമിക മൂല്യങ്ങളുമായി ഫാറൂഖ് കോളേജ് പൊരുത്തപ്പെടുന്നില്ലെന്നും പരിപാടിയുമായി സഹകരിക്കുകയില്ലെന്നുമായിരുന്നു യൂണിയന്റെ വിചിത്ര വാദം. ഇതിന് പിന്നാലെയാണ് ഫാറൂഖ് കോളേജ് മാനേജ്മെന്റ് പരിപാടി റദ്ദാക്കിയത്. പരിപാടി റദ്ദാക്കയിതും യൂണിയന്റെ മറുപടിയും തന്നെ അപമാനിതനാക്കുന്നുവെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജിയോ ബേബി വ്യക്തമാക്കിയിട്ടുണ്ട്.

ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്ഐ; മടപ്പള്ളി കോളേജിൽ ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കും
പ്രേമത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു?

ഇതിനിടെ ജിയോ ബേബിക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രം​ഗത്തെത്തിയിരുന്നു. ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ്, വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ് എന്നൊക്കെ പറയുന്ന ഒരാളെ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത് എന്നും അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്നും പി കെ നവാസ് പ്രതികരിച്ചു. കോളേജ് യൂണിയൻ അല്ല ജിയോ ബേബിയെ അതിഥിയായി ക്ഷണിച്ചതെന്നും പി കെ നവാസ് പോസ്റ്റിൽ കുറിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com