
തിരുവനന്തപുരം: 28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം. എട്ട് മുതൽ 15വരെ നീളുന്ന മേളയിൽ 81 രാജ്യങ്ങളില് നിന്നുള്ള 175 സിനിമകളാണ് പ്രദര്ശിപ്പിക്കുക. ഇന്ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില് വെച്ചാണ് ഉദ്ഘാടനം നടക്കുക. മികച്ച നടനും മികച്ച സഹനടനുള്ള മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള് കരസ്ഥമാക്കിയ ഹിന്ദി നടന് നാനാ പടേക്കറാണ് ചടങ്ങിലെ മുഖ്യാതിഥി. ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം കെനിയന് സംവിധായിക വനൂരി കഹിയുവിന് മേയര് ആര്യ രാജേന്ദ്രന് സമ്മാനിക്കും.
മുഹമ്മദ് കോര്ദോഫാനി സംവിധാനം ചെയ്ത 'ഗുഡ്ബൈ ജൂലിയ'യാണ് ഉദ്ഘാടന ചിത്രം. കാന് ചലച്ചിത്രമേളയില് ഔദ്യോഗിക സെലക്ഷന് ലഭിച്ച ആദ്യ സുഡാന് ചിത്രമാണിത്. കൂടാതെ മുപ്പതിലധികം അന്താരാഷ്ട്രമേളകളിലും ഗുഡ്ബൈ ജൂലിയ പ്രദര്ശിപ്പിച്ചിട്ടുണ്ട്. സുഡാനിലെ ആഭ്യന്തര സംഘര്ഷങ്ങളുടെ പശ്ചാത്തലത്തില് മനുഷ്യബന്ധങ്ങളുടെ കഥ പറയുന്നതാണ് ചിത്രം.
ജിയോ ബേബിക്ക് വേദിയൊരുക്കി എസ്എഫ്ഐ; മടപ്പള്ളി കോളേജിൽ ഇന്ന് വിദ്യാർത്ഥികളുമായി സംവദിക്കുംഉദ്ഘാടനച്ചടങ്ങിന് മുമ്പ് അഞ്ച് മണി മുതല് ആറ് മണി വരെ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്ഡ് ജേതാവും കര്ണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാല് നയിക്കുന്ന സ്ത്രീ താല് തരംഗിന്റെ 'ലയരാഗ സമര്പ്പണം' എന്ന സംഗീതപരിപാടി ഉണ്ടാകും. ഘടം, വയലിന്, മൃദംഗം, മുഖര്ശംഖ്, വായ്ത്താരി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് അഞ്ച് സ്ത്രീകള് അവതരിപ്പിക്കുന്ന സംഗീതപരിപാടിയാണ് ഇത്.
ചടങ്ങില് വി കെ പ്രശാന്ത് എംഎല്എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാര്, അന്താരാഷ്ട്ര മല്സര വിഭാഗം ജൂറി ചെയര്പേഴ്സണും പോര്ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന് പാക്കേജ് ക്യുറേറ്റര് ഫെര്ണാണ്ടോ ബ്രണ്ണര്, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല് പൂക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്, സംവിധായകന് ശ്യാമപ്രസാദ്, കെഎസ്എഫ്ഡിസി ചെയര്മാന് ഷാജി എന് കരുണ്, സാംസ്കാരിക പ്രവര്ത്തക ക്ഷേമനിധി ബോര്ഡ് ചെയര്മാന് മധുപാല്, സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഫിലിം ചേംബര് പ്രസിഡന്റ് ബി ആര്. ജേക്കബ്, അക്കാദമി വൈസ് ചെയര്മാന് പ്രേംകുമാര്, സെക്രട്ടറി സി അജോയ് തുടങ്ങിയവര് പങ്കെടുക്കും.
പ്രേമത്തിന് ശേഷം നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു?ഫെസ്റ്റിവല് കാറ്റലോഗ് മധുപാലിന് നല്കി വി കെ പ്രശാന്ത് എംഎല്എ പ്രകാശനം ചെയ്യും. ഡെയ്ലി ബുള്ളറ്റിന് ഷാജി എന് കരുണിന് നല്കി അഡ്വ. ഡി സുരേഷ് കുമാര് പ്രകാശനം ചെയ്യും. അക്കാദമി ജേണല് ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല് പതിപ്പിന്റെ പ്രകാശന കര്മ്മം, ജേണൽ പ്രേംകുമാറിന് നല്കി റസൂല് പൂക്കുട്ടി നിര്വഹിക്കും.