
പ്രേക്ഷകരെ കണ്ണീരണിയിച്ച് തിയേറ്ററുകളിൽ തുടരുകയാണ് 'കാതൽ'. സിനിമയുടെ പ്രമേയത്തിനും അഭിനേതാക്കളുടെ പ്രകടനത്തിനും സമൂഹത്തിൻ്റെ നാനാഭാഗത്തുനിന്നും അഭിനന്ദനപ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ. കാതലിനെ പ്രശംസിച്ച് നടി സമാന്ത റൂത്ത് പ്രഭു പങ്കുവച്ച കുറിപ്പും ശ്രദ്ധനേടുകയാണ്.
നിർമ്മാതാവ് ജ്ഞാനവേൽ രാജയുടെ ആരോപണം; അമീറിനെ പിന്തുണച്ച് സമുദ്രക്കനിഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് സമാന്ത കാതലിനെ വിശേഷിപ്പിച്ചത്. 'ഈ വർഷമിറങ്ങിയതിൽ മികച്ച സിനിമ. നിങ്ങൾ ദയവുചെയ്ത് ഇതൊന്ന് കാണൂ. അത്രയും ശക്തവും മികച്ചതുമാണ് ചിത്രം. മമ്മൂട്ടി സാർ, നിങ്ങളാണ് എന്റെ ഹീറോ,' സമാന്ത കുറിച്ചു. മമ്മൂട്ടിയുടെ ഈ സിനിമയിലെ പ്രകടനം കുറേകാലത്തേയ്ക്ക് തന്റെ മനസിൽ നിന്ന് പോകില്ലെന്നും താരം കൂട്ടിച്ചേർത്തു. ജ്യോതികയെയും ജിയോ ബേബിയെയും പോസ്റ്റിൽ അഭിനന്ദിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് അഭിനന്ദനം.
യഷ് രാജ് ഫിലിംസിന്റെ റിവഞ്ച് ത്രില്ലർ സീരീസ്; രാധിക ആപ്തെയും കീർത്തി സുരേഷും നായികമാരാകുംജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടി-ജ്യോതിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'കാതൽ ദ കോർ' പ്രേക്ഷക ഹൃദയം നിറയ്ക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. മാത്യു ദേവസിയെന്ന മമ്മൂട്ടി കഥാപാത്രം സ്വവർഗാനുരാഗിയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയതും പ്രത്യേകതയാണ്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പം തന്നെ സുധി കോഴിക്കോടിന്റെ തങ്കൻ എന്ന കഥാപാത്രവും അഭിനന്ദനം നേടുകയാണ്. ലാലു അലക്സ്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്.