സലാറോ ജവാനോ കേമൻ?; ഒടിടി വമ്പൻ തുകയ്ക്കെടുത്ത ചിത്രങ്ങൾ

കൂടുതൽ തുകയ്ക്ക് വിറ്റുപോയ ചിത്രങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം
സലാറോ ജവാനോ കേമൻ?; ഒടിടി വമ്പൻ തുകയ്ക്കെടുത്ത ചിത്രങ്ങൾ

ഇന്ത്യൻ സിനിമ ലോക സിനിമാ പ്രേക്ഷകരിലേയ്ക്ക് എത്താൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. കൊവിഡ് കാലം ഒടിടിയുടെ വരവിന് തുണയായതിൽ പിന്നെയാണ് മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങൾക്കും ഇന്ത്യൻ സിനിമയ്ക്ക് തന്നെയും ഇത്രമാത്രം പ്രേക്ഷകരെ ലഭിക്കാൻ തുടങ്ങിയത്. ഒടിടിയിലും തിയേറ്ററിറിലും കാണേണ്ടത് എന്ന് സിനിമകളെ പ്രേക്ഷകർ തരം തിരിക്കാൻ കൂടി തുടങ്ങിയതൊടെ കൂടുതൽ പ്രേക്ഷകരെ ലഭിക്കാൻ സാധ്യതയുള്ള താര ചിത്രങ്ങൾക്ക് ഒടിടി ഭീമന്മാർ തമ്മിൽ മത്സരിക്കാൻ തുടങ്ങി.

ഈ വർഷം തിയേറ്ററുകളിൽ എത്തിയതും വരാനിരിക്കുന്നതുമായ സിനിമകളിൽ ഏതൊക്കെ സിനിമകൾക്കായാണ് ഒടിടി പ്ലാറ്റ്ഫോമുകൾ തമ്മിൽ മത്സരിച്ചത്? കൂടുതൽ തുകയ്ക്ക് വിറ്റുപോയ ചിത്രങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

സലാറോ ജവാനോ കേമൻ?; ഒടിടി വമ്പൻ തുകയ്ക്കെടുത്ത ചിത്രങ്ങൾ
'ഒടിടിയുടെ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കണമെന്ന് ചിന്തിച്ചു'; 'ലിയോ' വിജയത്തിൽ സന്തോഷ് ജോർജ് കുളങ്ങര

ജവാൻ/നെറ്റ്ഫ്ലിക്സ്

ഷാരൂഖ് ഖാനെ നായകനാക്കി തെന്നിന്ത്യൻ സംവിധായകൻ അറ്റ്‌ലി ഒരുക്കിയ 'ജവാൻ' സെപ്റ്റംബർ 7നാണ് തിയേറ്ററുകളിൽ എത്തിയത്. അറ്റ്ലിയുടെയും തെന്നിന്ത്യൻ താരറാണി നയൻതാരയുടെയും തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. ആഗോള തലത്തിൽ 1000 കോടി രൂപയ്ക്ക് മുകളിൽ നേടിയ സിനിമ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് 250 കോടി രൂപയ്ക്കാണെന്നാണ് റിപ്പോർട്ട്. നവംബർ 2 മുതൽ ജവാൻ സ്ട്രീമിങ് ആരംഭിച്ചു.

സലാർ/നെറ്റ്ഫ്ലിക്സ്

തെന്നിന്ത്യ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന ചിത്രങ്ങളുടെ നിരയിലാണ് പ്രഭാസ് നായകനാകുന്ന സലാർ ഉള്ളത്. കെജിഎഫ് ചിത്രങ്ങളുടെ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് പ്രതീക്ഷ കൂട്ടുന്ന പ്രധാന ഘടകം. പൃഥ്വിരാജ് സുകുമാരൻ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നതുകൊണ്ട് തന്നെ മലയാളികൾക്കിടയിലും സിനിമ വലിയ ചർച്ചയാണ്. 2023 ഡിസംബർ 22ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഒടിടി അവകാശം 162 കോടി രൂപയ്ക്ക് വിറ്റുപോയെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സ് ആണ് ഒടിടി പാർട്നർ.

സലാറോ ജവാനോ കേമൻ?; ഒടിടി വമ്പൻ തുകയ്ക്കെടുത്ത ചിത്രങ്ങൾ
ആ വേഷം എന്തിനാണ് ചെയ്യുന്നത് എന്ന് ഒരുപാട് പേർ ചോദിച്ചു,എന്റെ സന്തോഷമാണ് ഞാൻ നോക്കിയത്: ബിജു മേനോൻ

ജയിലർ/ആമസോൺ പ്രൈം വിഡിയോ

കേരളത്തിലുൾപ്പെടെ വലിയ സ്വീകാര്യത നേടിയാണ് രജനികാന്ത്- നെൽസൺ ദിലീപ്കുമാർ ചിത്രം 'ജയിലർ' തിയേറ്ററുകൾ വിട്ടത്. സെപ്റ്റംബർ 7നാണ് ജയിലർ ആമസോൺ പ്രൈം വീഡിയോയിൽ സ്റ്റ്രീമിങ് ആരംഭിച്ചത്. 100 കോടി രൂപയ്ക്കാണ് പ്ലാറ്റ്ഫോം സിനിമ സ്വന്തമാക്കിയത് എന്നാണ് വിവരം.

ലക്ഷ്മി/ഹോട്ട്സ്റ്റാർ

അക്ഷയ് കുമാർ ചിത്രം ലക്ഷ്മിയുടെ ഒടിടി അവകാശം 125 കോടി രൂപയ്ക്കാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്വന്തമാക്കിയത്. നടൻ രാഘവ ലോറൻസാണ് ചിത്രം സംവിധാനം ചെയ്തത്. തമിഴിലെ ഹിറ്റ് സീരീസ് 'കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആയിരുന്നു സിനിമ.

കെജിഎഫ് 2/ആമസോൺ പ്രൈം വീഡീയോ

രാജ്യത്ത് തരംഗം തീർത്താണ് കെജിഎഫ് ചിത്രങ്ങൾ എത്തിയത്. 2018 ൽ ചിത്രത്തിന്റെ ആദ്യഭാഗം സൃഷ്ടിച്ച തരംഗത്തിന്റെ തുടർച്ചയെന്നോണം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി രണ്ടാംഭാഗം മുന്നേറി. യഷ് നായകനായി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം 320 കോടി രൂപയ്ക്കാണ് പ്രൈം വിഡീയോ സ്വന്തമാക്കിയത്.

സലാറോ ജവാനോ കേമൻ?; ഒടിടി വമ്പൻ തുകയ്ക്കെടുത്ത ചിത്രങ്ങൾ
ഫാൻ ഫൈറ്റിന് കളമൊരുക്കി 'എമ്പുരാനും' 'ബസൂക്ക'യും; ഏത് സ്റ്റൈലും ഇവിടെ ഓക്കെയെന്ന് മമ്മൂട്ടി ആരാധകർ

പഠാൻ/ആമസോൺ പ്രൈം വീഡിയോ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ മടങ്ങിയെത്തിയ 'പഠാൻ' തിയേറ്ററുകളെ ഇളക്കി മറിച്ചാണ് തേരോട്ടം പൂർത്തിയാക്കിയത്. 1028 കോടി രൂപയാണ് ബോക്സ് ഓഫീസിൽ സിനിമയുടെ നേട്ടം. ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പഠാനില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സൽമാൻ ഖാൻ അതിഥിവേഷത്തിലും എത്തി. 100 കോടി രൂപക്കാണ് പ്രൈം വീഡീയോ സിനിമ സ്വന്തമാക്കിയത്.

റോക്കി ഓർ റാണി കി പ്രേം കഹാനി/നെറ്റ്ഫ്ലിക്സ്

രൺവീർ സിങ്, ആലിയ ഭട്ട് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രമാണ് റോക്കി ഓർ റാണി കി പ്രേം കഹാനി. തൊണ്ണൂറുകളിലെ കരൺ ജോഹർ ചിത്രങ്ങളുടെ അതേ 'ഫ്ലേവറു'മായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ഉത്തരേന്ത്യൻ തിയേറ്ററുകളിൽ ലഭിച്ചത്. നെറ്റ്ഫ്ലിക്സ് 70 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.

സലാറോ ജവാനോ കേമൻ?; ഒടിടി വമ്പൻ തുകയ്ക്കെടുത്ത ചിത്രങ്ങൾ
ഒടിടി വിപ്ലവം അന്യഭാഷാ ത്രില്ലറുകളിലേക്ക് കാണികളെ എത്തിച്ചു,അവരിന്ന് ഗ്ലോബലാണ്; മിഥുൻ മാനുവൽ തോമസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com