ആടുകൾക്കിടയിൽ നജീബ്; ശ്രദ്ധ നേടി 'ആടുജീവിതം' ആദ്യ പോസ്റ്റർ

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

dot image

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ആടുജീവിതത്തിന്റെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലാ നിശ്വാസവും ഒരു പോരാട്ടമാണ് എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര് പങ്കുവെച്ചിരിക്കുന്നത്.

ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. 160 ന് മുകളില് ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു.

കമൽ- മണിരത്നം സിനിമയുടെ പേരെന്തെന്ന് നാളെ അറിയാം; ആകാംക്ഷയിൽ തമിഴ് സിനിമാലോകം

അമല പോളാണ് ചിത്രത്തിലെ നായിക. ശോഭാ മോഹനും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എആര് റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്വഹിക്കുന്നത്. കെഎസ് സുനിലാണ് ഛായാഗ്രാഹകന്. പ്രശാന്ത് മാധവ് കലാസംവിധാനം നിര്വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന് രഞ്ജിത്ത് അമ്പാടിയാണ്.

dot image
To advertise here,contact us
dot image