ഞെട്ടിക്കാൻ ഒരുങ്ങി ചിയാൻ വിക്രം; 'തങ്കലാൻ' തിയേറ്ററിലെത്തുക, ഈ ദിവസം

ഞെട്ടിക്കാൻ ഒരുങ്ങി ചിയാൻ വിക്രം; 'തങ്കലാൻ' തിയേറ്ററിലെത്തുക, ഈ ദിവസം

വിക്രമിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്

പുതിയ രൂപത്തിലും ഭാവത്തിലും പ്രേക്ഷകരെ ഞെട്ടിക്കാൻ തയ്യാറെടുക്കുകയാണ് ചിയാൻ വിക്രം. പാ രഞ്ജിത്ത് ചിത്രം 'തങ്കലാനി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ . 2024 ജനുവരി 26 നാണ് തങ്കലാൻ ആഗോള തലത്തിൽ റിലീസിനെത്തുക. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് അപ്ഡേറ്റുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം നിർമ്മാതാക്കൾ അറിയിച്ചിരുന്നു. വിക്രമിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ നിര്‍മ്മിക്കുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രമാണിതെന്നാണ് നിര്‍മ്മാതാവ് മുൻപ് പറഞ്ഞത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിലെ കര്‍ണാടകത്തിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് ചിത്രത്തിന്‍റെ പശ്ചാത്തലം എന്ന് മുൻപ് കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നത് വിക്രമിന്റെ ലുക്ക് തന്നെയാണ്. സിനിമയുടെ ബിടിഎസ് വീഡിയോകളും ഗ്ലിംപ്സസും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിക്രമിന്റെ മേക്കോവറും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു. നടന്റെ മറ്റൊരു കരിയർ ബ്രേക്കാണ് വരാനിരിക്കുന്നതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com