
സമൂഹമാധ്യമങ്ങളില്‍ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം ശ്രദ്ധേയമായി. ബോക്സറുടെ ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. പഴയ സര്‍വകലാശാല ഗുസ്തി ചാമ്പ്യനായ മോഹന്‍ലാല്‍ ബോക്സര്‍ ലുക്കിലെത്തിയപ്പോള്‍ ആരാധകരുടെ കൈയ്യടി ലഭിച്ചു. ഏതെങ്കിലും ചിത്രത്തിന് വേണ്ടിയാണോ എന്ന ചോദ്യവും പലരും ഉന്നയിച്ചു.
1977-78ലാണ് മോഹന്‍ലാല്‍ സര്‍വകലാശാല ചാമ്പ്യനായത്. മറ്റ് നിരവധി പുരസ്കാരങ്ങളും അക്കാലത്ത് ലഭിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനും മോഹന്‍ലാലിന് പ്രവേശനം ലഭിച്ചിരുന്നു.
എന്നാല്‍ തന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഓഡിഷന് പോകേണ്ടി വന്നതിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഈ ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ അഭിനേതാവെന്ന നിലയില്‍ ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു.
മോഹന്‍ലാല്‍ രജനികാന്തിനോടൊപ്പമെത്തുന്ന ജയിലര്‍ റിലീസിംഗിനൊരുങ്ങുകയാണ്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 10നാണ് റിലീസിനെത്തുന്നത്. ജാക്കി ഷ്രോഫ്, ശിവ രാജ്കുമാര്, രമ്യ കൃഷ്ണന്, തമന്ന എന്നിവരടക്കമുള്ള വലിയ താരനിരയാണ് നെല്‍സണ്‍ ചിത്രത്തിലുള്ളത്. മുത്തുവേല്‍ പാണ്ഡ്യന് എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് ആണ് നിര്‍മ്മാണം. 2021ലെ 'അണ്ണാത്തെ'യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രം എന്ന നിലയ്ക്ക് കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രൊജക്റ്റുകളുടെ നിരയിലാണ് 'ജയിലറി'ന്റെ സ്ഥാനം.