ഇനിമുതല്‍ ആധാര്‍കാര്‍ഡ് മാത്രം പോര; പാന്‍കാര്‍ഡ് നിയമങ്ങള്‍ ഏപ്രില്‍ 1 മുതല്‍ മാറുന്നു

നിങ്ങളുടെ ആധാറിലെ പേരും പാന്‍ കാര്‍ഡിലെ പേരും തമ്മില്‍ കൃത്യമായ പൊരുത്തം ഉണ്ടായിരിക്കണം

ഇനിമുതല്‍ ആധാര്‍കാര്‍ഡ് മാത്രം പോര; പാന്‍കാര്‍ഡ് നിയമങ്ങള്‍ ഏപ്രില്‍ 1 മുതല്‍ മാറുന്നു
dot image

പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (PAN)കാര്‍ഡ് എല്ലാ ഇന്ത്യന്‍ പൗരന്മാരെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട രേഖയാണ്. ഇന്ത്യയിലെ വ്യക്തികളെയും സ്ഥാപനങ്ങളെയും തിരിച്ചറിയാന്‍ ആദായ നികുതിവകുപ്പ് ഉപയോഗിക്കുന്ന ഒരു യുണീക് നമ്പറാണ് പാന്‍ നമ്പര്‍. ഒരു പൗരന്റെ സാമ്പത്തിക വിവരങ്ങള്‍ പാന്‍ നമ്പറില്‍ അടങ്ങിയിരിക്കുന്നു.

aadhar pan card

ഇന്ത്യയിലുടനീളമുള്ള പാന്‍ അപേക്ഷ നിയമങ്ങളിലാണ് മാറ്റങ്ങള്‍ വരാന്‍ പോകുന്നത്. ഈ മാറ്റങ്ങള്‍ രേഖകള്‍, ഫോമുകള്‍ മൊത്തത്തിലുളള അപേക്ഷാ പ്രക്രിയ എന്നിവയെ ബാധിക്കും.

aadhar pan card

ഇതുവരെയും പാന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ കാര്‍ഡ് മാത്രം മതിയായിരുന്നെങ്കില്‍ മാര്‍ച്ച് 31 കഴിഞ്ഞാല്‍ പാന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ആധാര്‍ വിശദാംശങ്ങള്‍ക്കൊപ്പം ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകളും സമര്‍പ്പിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ സത്യവാങ്മൂലങ്ങളും മറ്റ് സര്‍ക്കാര്‍ രേഖകളും ഉപയോഗിക്കാം. 2026 ഏപ്രില്‍ ഒന്നിന് ശേഷം പഴയ പാന്‍ അപേക്ഷാ ഫോമുകള്‍ സ്വീകരിക്കില്ല. മറ്റൊരു പ്രധാനപ്പെട്ട മാറ്റം പാന്‍കാര്‍ഡിലെ പേരുമായി ബന്ധപ്പെട്ടുള്ളതാണ്. ഏപ്രില്‍ ഒന്ന് മുതല്‍ നിങ്ങളുടെ ആധാറിലെ പേരും പാന്‍ കാര്‍ഡിലെ പേരും തമ്മില്‍ കൃത്യമായ പൊരുത്തം ഉണ്ടായിരിക്കണം. കോമണ്‍ സര്‍വ്വീസസ് സെന്റര്‍ എക്‌സില്‍ പങ്കുവച്ചതാണ് ഈ വിവരം..

Content Highlights :A major change is coming to the rules related to PAN cards from April 1. Changes are coming to the PAN application rules across India.

dot image
To advertise here,contact us
dot image