എടിഎമ്മിൽ കാർഡ് ഇടുന്നതിന് മുൻപ് ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണേ?; ചെറിയ അശ്രദ്ധയും പണം നഷ്ടപ്പെടുത്താം!

കാര്‍ഡ് വിവരങ്ങളും പിന്‍ നമ്പറും മോഷ്ടിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നത് പുതിയ തന്ത്രങ്ങള്‍. പണം പിന്‍വലിക്കുന്നതിന് മുന്‍പ് മെഷീന്‍ പരിശോധിക്കാം

എടിഎമ്മിൽ കാർഡ് ഇടുന്നതിന് മുൻപ് ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണേ?; ചെറിയ അശ്രദ്ധയും പണം നഷ്ടപ്പെടുത്താം!
dot image

പണം പിന്‍വലിക്കാനായി എടിഎമ്മില്‍ കയറുമ്പോള്‍ കാര്‍ഡ് മെഷീനില്‍ ഇട്ട് പിന്‍ നമ്പര്‍ അടിച്ച് പണം എടുത്ത് മടങ്ങുകയാണ് മിക്കവരും ചെയ്യുന്നത്. എന്നാല്‍ ഈ തിരക്കിനിടയില്‍ ഒരു കാര്യം മറന്നുപോകരുത്. എടിഎം മെഷീനില്‍ എന്തെങ്കിലും കൃത്രിമം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. കാരണം കാര്‍ഡിന്റെ വിവരങ്ങളും പിന്‍ നമ്പറും ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ ചിലപ്പോള്‍ എടിഎം മെഷീനുകളില്‍ പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിക്കാറുണ്ട്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അറിയുന്നതും ചെറിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും പണം നഷ്ടപ്പെടാനുള്ള സാധ്യത കുറയ്ക്കും.

കാര്‍ഡ് ഇടുന്ന ഭാഗം പരിശോധിക്കാം

എടിഎം കാര്‍ഡിലെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഒരു രീതിയാണ് കാര്‍ഡ് സ്‌കിമ്മിങ് (Card Skimming). കാര്‍ഡ് ഇടുന്ന ഭാഗത്ത് പുറമേനിന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള ഉപകരണം ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കാര്‍ഡിലെ വിവരങ്ങള്‍ ഇതിലൂടെ ശേഖരിക്കാനാകും. അതിനാല്‍ കാര്‍ഡ് ഇടുന്നതിന് മുന്‍പ് സ്ലോട്ട് ശ്രദ്ധിച്ച് പരിശോധിക്കുക. സാധാരണയല്ലാത്ത ഘടിപ്പിക്കലുകള്‍, ഇളകിയിരിക്കുന്ന ഭാഗങ്ങള്‍, കേടുപാടുകള്‍ തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മെഷീന്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാര്‍ഡ് അകത്തേക്ക് കയറ്റാന്‍ ബുദ്ധിമുട്ടുണ്ടായാലും ബലമായി ഇടാന്‍ ശ്രമിക്കരുത്.

 before inserting your card into an ATM

Also Read:

പിന്‍ നമ്പര്‍ നല്‍കുമ്പോള്‍ കൈകൊണ്ട് മറയ്ക്കണം

കാര്‍ഡിലെ വിവരങ്ങള്‍ക്കൊപ്പം പിന്‍ നമ്പറും തട്ടിപ്പുകാര്‍ക്ക് ലഭിച്ചാല്‍ അക്കൗണ്ടിലെ പണം നഷ്ടപ്പെടാനുള്ള സാധ്യത വര്‍ധിക്കും. ചില തട്ടിപ്പുകളില്‍ കീപ്പാഡിന് സമീപം ഒളിക്യാമറകള്‍ സ്ഥാപിച്ചോ വ്യാജ കീപ്പാഡ് ഉപയോഗിച്ചോ പിന്‍ നമ്പര്‍ ചോര്‍ത്താന്‍ ശ്രമിക്കാറുണ്ട്. പിന്‍ നമ്പര്‍ നല്‍കുന്നതിന് മുന്‍പ് കീപ്പാഡില്‍ അസ്വാഭാവികമായ മാറ്റങ്ങളുണ്ടോ എന്ന് ശ്രദ്ധിക്കുക. നമ്പര്‍ അടിക്കുമ്പോള്‍ മറ്റേ കൈകൊണ്ട് കീപ്പാഡ് മറയ്ക്കുക. സമീപത്തുള്ളവര്‍ക്ക് പിന്‍ നമ്പര്‍ കാണാന്‍ കഴിയാത്തവിധം ശ്രദ്ധിക്കുകയും വേണം.

പണം പുറത്തുവരുന്ന ഭാഗവും പരിശോധിക്കണം

എടിഎമ്മില്‍ പണം വരുന്ന ഭാഗത്ത് കൃത്രിമമായി തടസ്സം സൃഷ്ടിക്കുന്ന രീതിയും തട്ടിപ്പുകാര്‍ ഉപയോഗിക്കാറുണ്ട്. ഇതിനെ ക്യാഷ് ട്രാപ്പിങ് (Cash Trapping) എന്നു വിളിക്കുന്നു. മെഷീനില്‍ നിന്ന് പണം പുറത്തുവരുന്നത് തടഞ്ഞുവെച്ച ശേഷം ഉപഭോക്താവ് മടങ്ങിയാല്‍ പണം കൈക്കലാക്കുകയാണ് തട്ടിപ്പിന്റെ ലക്ഷ്യം. പണം പിന്‍വലിച്ചിട്ടും ലഭിച്ചില്ലെങ്കില്‍ ഉടന്‍ മെഷീന്‍ ഉപേക്ഷിച്ച് പോകരുത്. ഇടപാടിന്റെ വിവരങ്ങള്‍ സൂക്ഷിക്കുക. ബാങ്കിന്റെ ഔദ്യോഗിക കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെടുകയും അക്കൗണ്ടില്‍ നിന്ന് പണം കുറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുക.

 before inserting your card into an ATM

Also Read:

എടിഎം ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ മറക്കരുത്

  • കാര്‍ഡ് ഇടുന്നതിന് മുന്‍പ് കാര്‍ഡ് സ്ലോട്ടും കീപ്പാഡും പരിശോധിക്കുക.
  • പിന്‍ നമ്പര്‍ മറ്റാരും കാണാത്തവിധം കൈകൊണ്ട് മറയ്ക്കുക.
  • അപരിചിതര്‍ സഹായിക്കാമെന്ന് പറഞ്ഞാല്‍ കാര്‍ഡോ പിന്‍ നമ്പറോ കൈമാറരുത്.
  • മെഷീനില്‍ അസ്വാഭാവികമായ ഉപകരണങ്ങളോ കേടുപാടുകളോ കണ്ടാല്‍ ഇടപാട് നടത്തരുത്.
  • കാര്‍ഡ് മെഷീനില്‍ കുടുങ്ങുകയോ പണം ലഭിക്കാതെ അക്കൗണ്ടില്‍ നിന്ന് തുക കുറയുകയോ ചെയ്താല്‍ ഉടന്‍ ബാങ്കിനെ അറിയിക്കുക.
  • ഇടപാട് പൂര്‍ത്തിയാക്കിയ ശേഷം കാര്‍ഡും പണവും തിരികെ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.
  • ബാങ്കില്‍ നിന്നുള്ള ഇടപാട് സന്ദേശങ്ങള്‍ ശ്രദ്ധിക്കുകയും അക്കൗണ്ട് ഇടയ്ക്കിടെ പരിശോധിക്കുകയും ചെയ്യുക.

കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം

ചില ബാങ്കുകളുടെ എടിഎമ്മുകളില്‍ യുപിഐ ഉപയോഗിച്ച് കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്. എന്നാല്‍ ഈ സൗകര്യം എല്ലാ എടിഎമ്മുകളിലും ലഭ്യമാകണമെന്നില്ല. ഉപയോഗിക്കുന്ന ബാങ്കിന്റെയും മെഷീന്റെയും സൗകര്യങ്ങള്‍ അനുസരിച്ചായിരിക്കും ഇത്. യുപിഐ ഉപയോഗിച്ചാലും പിന്‍ നമ്പര്‍, ഒടിപി, രഹസ്യവിവരങ്ങള്‍ എന്നിവ അപരിചിതരുമായി പങ്കിടരുത്. ഒരു രീതിയും പൂര്‍ണമായും അപകടസാധ്യതയില്ലാത്തതല്ല.

ഓര്‍ക്കുക: എടിഎം മെഷീനില്‍ എന്തെങ്കിലും അസ്വാഭാവികമായി തോന്നിയാല്‍ ഇടപാട് ഒഴിവാക്കുന്നതാണ് സുരക്ഷിതം. സംശയാസ്പദമായ ഇടപാടോ പണം നഷ്ടപ്പെട്ടതോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബാങ്കിനെ ബന്ധപ്പെടുക. സൈബര്‍ സാമ്പത്തിക തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ 1930 എന്ന ഹെല്‍പ്ലൈന്‍ നമ്പറിലും ബന്ധപ്പെടാം.

Content Highlights :Fraudsters are using new tactics to steal card details and PINs. You can check the machine before withdrawing money

dot image
To advertise here,contact us
dot image