

ഇന്ത്യയിലെ ഓരോ പൗരന്മാരെയും സംബന്ധിച്ച് ആധാര്‍ വിലപ്പെട്ട രേഖയാണ്. ഒരു മൊബൈല്‍ സിം എടുക്കുന്നത് മുതല്‍ ബാങ്കിലെ ആവശ്യങ്ങള്‍ക്ക് വരെ ഏറ്റവും അത്യാവശ്യം വേണ്ട രേഖകളിലൊന്നാണ് ആധാര്‍. ആധാര്‍ കാര്‍ഡില്‍ പേര്, ജനന തീയതി, വിലാസം എന്നിവയിലൊക്കെ തെറ്റുകള്‍ വന്നാല്‍ അത് സ്വന്തമായി തിരുത്തുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആധാര്‍ കാര്‍ഡില്‍ പേര് മാറ്റുന്നത്, ജനനതീയതി ഇവയുമായി ബന്ധപ്പെട്ട് മറ്റ് ചില നിബന്ധനകള്‍ കൂടി കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

പുതിയ നിയമം അനുസരിച്ച് ഒരാള്‍ക്ക് ഇനി ഒറ്റ തവണ മാത്രമേ ജനന തീയതി തിരുത്താന്‍ അവസരം ഉണ്ടാവുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ടുളള ഉത്തരവ് UIDAI ഉത്തരവ് പുറത്തിറക്കി. അതേസമയം വിലാസം തിരുത്തുന്നതിന് പുതിയതായി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ആവശ്യമുള്ളപ്പോഴെല്ലാം വിലാസം തിരുത്താവുന്നതാണ്. ജോലിയുമായി ബന്ധപ്പെട്ടും മറ്റും സ്ഥലം മാറുന്നവര്‍ക്ക് ഇത് പ്രയോജനകരമാണ്.

ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ പുതിയ ആധാര്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് വീട്ടിലിരുന്ന് ആധാര്‍ സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ആധാര്‍ വിവരങ്ങള്‍ മാറ്റുമ്പോള്‍ നിര്‍ബന്ധമായും ചില രേഖകള്‍ ഉണ്ടായിരിക്കേണ്ടതാണ്. ജനന തീയതി തിരുത്താന്‍ ജനന സര്‍ട്ടിഫിക്കറ്റ്, വിലാസം മാറ്റാന്‍ വോട്ടര്‍ ഐഡി, വൈദ്യുതി ബില്‍, ഗ്യാസ് ബില്‍ തുടങ്ങിയ രേഖകള്‍ ഉപയോഗിക്കാം. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനായി പാസ്‌പോര്‍ട്ട് പോലെയുള്ള തിരിച്ചറിയല്‍ രേഖകളും ഉപയോഗിക്കാം.
Content Highlights :Central government has imposed new conditions regarding name change in Aadhaar