

അശ്ലീല സൈറ്റിൽ സെർച്ച് ചെയ്യുന്നതിനിടെ സ്വന്തം കാമുകിക്കൊപ്പമുള്ള ദൃശ്യങ്ങൾ കണ്ട് അമ്പരന്നുപോയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു ചൈനീസ് യുവാവ്. 2023ൽ തെക്കൻ ചൈനയിലെ ഷെൻസെന്നിലുള്ള ഒരു ഹോട്ടലിൽ കാമുകിക്കൊപ്പം യുവാവ് സമയം ചിലവഴിച്ചിരുന്നു. ആഴ്ചകൾ ശേഷം ഒരു അഡൾട്ട് കണ്ടന്റ് ചാനലിൽ ബ്രൗസ് ചെയ്യുന്നതിനിടെയാണ് സ്വന്തം വീഡിയോ ഇയാൾ അതിൽ കണ്ടത്. സെക്കൻഡുകൾക്കുള്ളിൽ വീഡിയോയിലുള്ള ഹോട്ടൽ റൂമും മറ്റും താൻ തിരിച്ചറിഞ്ഞുവെന്നാണ് ഇയാൾ ബിബിസിയോട് പ്രതികരിച്ചിരിക്കുന്നത്.
ഹോട്ടൽ റൂമിലുണ്ടായിരുന്ന ഒളിക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളായിരുന്നു ഈ സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിന് ആളുകൾക്ക് കാണുന്ന രീതിയിലാണ് ഇത് ലഭ്യമാക്കിയിരുന്നതെന്നും തന്റെ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചതിന് പിന്നാലെ ഇത്തരത്തിലുള്ള സൈറ്റുകളൊന്നും താൻ ഉപയോഗിച്ചിട്ടില്ലെന്നും യുവാവ് പറയുന്നു. ഇത്തരം സൈറ്റുകളിലേക്ക് താൻ ആകൃഷ്ടനായത്, ഇതിലേ വീഡിയോകൾ കൂടുതലും യഥാർത്ഥമാണെന്ന് തനിക്ക് തോന്നിയതിനാലാണെന്ന് ഹോങ്കോങ് സ്വദേശിയായ യുവാവ് പറയുന്നു. ഇപ്പോഴാണ് ഒളിക്യാമറയിൽ പെടുന്ന ദൃശ്യങ്ങളാണ് ഈ സൈറ്റുകളിൽ അപ്പ്‌ലോഡ് ചെയ്യുന്നതെന്ന് മനസിലായതെന്നും യുവാവ് പറയുന്നു. ആളുകൾ അറിയാതെ, അവരുടെ സമ്മതമില്ലാതെ നടക്കുന്ന ഇത്തരം പ്രവർത്തികള്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്നും ഇയാൾ പറയുന്നു.
ഒളിക്യാമറ ദൃശ്യങ്ങളെ കുറിച്ച് കാമുകിയോട് പറഞ്ഞെങ്കിലും അവർ ആദ്യം വിശ്വസിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് ഇത് നേരിട്ട് കാണിച്ചതിന് ശേഷമാണ് അവർ വിശ്വസിച്ചത്. ഇതോടെ ആളുകളെ ഫേസ് ചെയ്യാൻ തന്നെ ഇരുവരും ബുദ്ധിമുട്ടിയെന്നും അയാൾ ബിബിസിയോട് പറയുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ തൊപ്പിധരിച്ച് മുഖംമറച്ച് ഇറങ്ങേണ്ട അവസ്ഥ വന്നു. ഇരുവരും പരസ്പരം ആഴ്ചകളോളം മിണ്ടാതെയായെന്നും ഇയാൾ പറയുന്നുണ്ട്.
മുമ്പ് ഇത്തരം വെബ്‌സൈറ്റുകളിൽ സ്ഥിരം സന്ദർശകനായിരുന്ന താൻ, തങ്ങളുടെ വീഡിയോ ഇപ്പോഴും അതിൽ തന്നെ ഉണ്ടോയെന്ന് പരിശോധിക്കാനായി മാത്രമാണ് പിന്നീട് അതിൽ കയറിയതെന്നും ഒരിക്കലും ഇത്തരം സൈറ്റുകൾ സന്ദർശിക്കില്ലെന്ന് തീരുമാനിച്ചെന്നും യുവാവ് പറയുന്നു.
ചൈനയിൽ സ്‌പൈക്യാം പോൺ പത്തുവർഷം മുന്നേ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് നിമയപരമായി തെറ്റാണെങ്കിലും ഇപ്പോഴും രഹസ്യമായി ഇത് തുടരുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞവർഷം ഏപ്രിലിൽ ചൈനീസ് സർക്കാർ ഇതിനെതിരെ പുതിയ നിയമനിർമാണം നടത്തിയിരുന്നു. ഹോട്ടൽ ഉടമകൾ ഇക്കാര്യങ്ങളിൽ കൃത്യമായ പരിശോധന നടത്തണമെന്നാണ് ഈ നിയമത്തിൽ പറയുന്നത്. നടപടി സ്വീകരിച്ചിട്ടും ആയിരക്കണിക്ക് വീഡിയോകളാണ് ഇത്തരത്തിൽ അശ്ലീല സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ചൈനയിലുടനീളം ഹോട്ടലുകളിൽ നിന്നും 180ലധികം ഒളിക്യാമറകളാണ് പിടിച്ചെടുത്തത്.
Content Highlights: A man discovered a private video of himself and his girlfriend on a website