ടിവിയുടെ അരികില്‍ അലങ്കാരവസ്തുക്കള്‍ വയ്ക്കാറുണ്ടോ?; എങ്കില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിസ്സാരമെന്ന് തോന്നുന്ന ചില കാര്യങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്

ടിവിയുടെ അരികില്‍ അലങ്കാരവസ്തുക്കള്‍ വയ്ക്കാറുണ്ടോ?; എങ്കില്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
dot image

മിക്ക വീടുകളിലും സ്വീകരണമുറികളില്‍ ടിവി വയ്ക്കാറുണ്ടാകും അല്ലേ. സ്വീകരണമുറി ആയതുകൊണ്ടുതന്നെ ധാരാളം അലങ്കര വസ്തുക്കളും അവിടെ പലയിടങ്ങളിലായി വച്ചിട്ടുണ്ടാവും. മിക്കവാറും ടിവിയുടെ മുകളിലും അതിന് ചുറ്റുപാടുമായി ഇത്തരത്തിലുളള പലതും സ്ഥലം പിടിച്ചിട്ടുണ്ടാകും. കാഴ്ചയില്‍ ഭംഗി തോന്നുമെങ്കിലും ടിവിക്കു ചുറ്റും ഇങ്ങനെ അലങ്കാര വസ്തുക്കള്‍ വയ്ക്കുന്നത് അത്ര നന്നല്ല. അതിന് കാരണം എന്താണെന്നറിഞ്ഞോളൂ. ടിവിയുടെ മുകള്‍ ഭാഗത്തോ അതിനടുത്തോ അലങ്കാര വസ്തുക്കളോ സ്പീക്കര്‍ പോലുള്ള എന്തെങ്കിലും വസ്തുക്കളോ വയ്ക്കുന്നത് ടിവിയുടെ ആയുസ് കുറയാനും മറ്റ് അപകടങ്ങള്‍ ഉണ്ടാകാനും കാരണമാകും.

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ചൂട് പുറത്തുവിടും. അതുപോലെ തന്നെയാണ് ടിവിയും. ടിവിക്ക് മുകളിലും ചുറ്റുപാടും സാധനങ്ങള്‍ വച്ചാല്‍ ടിവിയില്‍നിന്ന് പുറത്തുവരുന്ന ചൂട് തടഞ്ഞുവയ്ക്കപ്പെടും. അത് പുറത്തേക്ക് പോകില്ല. ഇത് ടിവിക്കുളളിലെ സര്‍ക്യൂട്ടുകള്‍ പെട്ടെന്ന് നശിച്ചുപോകാന്‍ കാരണമാകും.

decor itoms near tv

വീടുകളില്‍ ടിവിക്ക് മുകളില്‍ പൂച്ചട്ടികള്‍ വയ്ക്കുന്ന ആളുകളുണ്ട്. കാണാന്‍ ഭംഗിയുണ്ടെങ്കിലും ഈ കുഞ്ഞ് ചെടിച്ചട്ടിയിലെ ചെടികള്‍ നനയ്ക്കുമ്പോള്‍ അല്‍പ്പമെങ്കിലും വെളളം ടിവിയിലേക്ക് ഇറങ്ങുകയാണെങ്കില്‍ ടിവി പെട്ടെന്ന് നശിച്ചുപോകാനിടയാകും.

വലിയ സ്പീക്കര്‍ ടിവിയുടെ അടുത്ത് വയ്ക്കുന്നതും പ്രശ്‌നമുണ്ടാക്കാനിടയുണ്ട്.കാരണം സ്പീക്കറിലെ Magnetic Field കാരണം ഡിസ്‌പ്ലേയുടെ നിറം മാറാനും വ്യക്തമായി കാണാന്‍ കഴിയാതിരിക്കാനും ഇടയാകും. ഇപ്പോള്‍ പുറത്തിറങ്ങുന്ന എല്‍ഇഡി ടിവികളില്‍ ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടാകാന്‍ സാധ്യത കുറവാണെങ്കിലും സ്പീക്കറുകളിലെ വോയ്‌സ് വൈബ്രേഷന്‍ ടിവിക്ക് നല്ലതല്ല. മറ്റൊന്ന് സ്പീക്കര്‍ പോലുള്ള വലിയ സാധനങ്ങള്‍ ടിവിക്കരികില്‍ വയ്ക്കുമ്പോള്‍ അത് റിമോട്ട് സെന്‍സറുകളെ മറയ്ക്കുന്നു. ഇത് റിമോട്ട് ശരിയായി പ്രവര്‍ത്തിക്കുന്നതിനെ തടയുന്നു.


ടിവിക്ക് ചുറ്റും പല സാധനങ്ങള്‍ വയ്ക്കുമ്പോള്‍ പൊടി അടിഞ്ഞുകൂടാന്‍ ഇടയാകുന്നു. പൊടി ടിവിയുടെ ഉള്ളില്‍ കടന്നുകൂടുയാല്‍ അത് ഡിസ്‌പ്ലേ പാനലിനെ ബാധിക്കും. ഇങ്ങനെയൊക്കെയുള്ള പ്രശ്‌നങ്ങളുളളതുകൊണ്ട് കഴിയുന്നതും ടിവിയുടെ ചുറ്റുപാടുകളില്‍ നിന്ന് മാറിവേണം സാധനങ്ങള്‍ വയ്ക്കാന്‍.

Content Highlights :About the dangers of placing decorative items next to the TV

dot image
To advertise here,contact us
dot image