

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ദിവസം 2 ജിബി ഡാറ്റ എങ്കിലും ആവശ്യമാണ്. അതുകൊണ്ടുതന്നെ കുറഞ്ഞനിരക്കില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണ് പലരും ആഗ്രഹിക്കുന്നതും. പുതുവര്‍ഷത്തില്‍ അത്തരത്തില്‍ 3 പ്ലാനുകളാണ് BSNL അവതരിപ്പിക്കുന്നത്. മറ്റ് കമ്പനികള്‍ ഉയര്‍ന്ന നിരക്കില്‍ നല്‍കുന്ന പ്ലാനുകള്‍ക്കിടയില്‍ BSNL പ്ലാനുകള്‍ ആശ്വാസമാകുന്നത് ഇത്തരം ഓഫറുകളിലൂടെയാണ്. സാധാരണ ഉപഭോക്താക്കള്‍ ഡാറ്റ ലഭിക്കാനും കോളുകള്‍ക്കുമാണ് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. അത്തരത്തില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന 3 പ്ലാനുകളാണ് ഇവ. മുന്‍പ് 2 ജിബി ഡാറ്റ ലഭിച്ചിരുന്ന ഈ പ്ലാനുകള്‍കള്‍ക്കെല്ലാം ഇപ്പോള്‍ ഡാറ്റ കൂടുതല്‍ ലഭിക്കും. 347 രൂപ, 485 രൂപ,2399 രൂപ തുടങ്ങിയ പ്ലാനുകളാണ് പ്രതിദിന ഡാറ്റ കൂടുതല്‍ നല്‍കുന്നത്.

BSNL ന്റെ ഏറ്റവും ജനപ്രിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളില്‍ ഒന്നാണിത്. അണ്‍ലിമിറ്റഡ് കോളിങ്, ദിവസം 2.5ജി ഡാറ്റ, ദിവസംതോറും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 347 രൂപയുടെ പ്ലാനില്‍ ലഭ്യമാവുക. 50 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാന്‍ നല്‍കുന്നത്. നിലവിലെ ഓഫര്‍ പ്രകാരം ആകെ 25ജിബി ഡാറ്റ ഈ പ്ലാന്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്.
അധിക ഡാറ്റ സൗജന്യമായി കിട്ടുന്ന
മറ്റൊരു ജനപ്രിയ പ്ലാനാണ് ഇത്. 72 ദിവസമാണ് 485 രൂപയുടെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ദിവസം 2.5ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ ആനുകൂല്യങ്ങള്‍. ഇപ്പോള്‍ ഈ പ്ലാനില്‍ 36ജിബി ഡാറ്റ അധികമായി ലഭിക്കും.

വാര്‍ഷിക പ്രീപെയ്ഡ് പ്ലാനാണ് ഇത്. 365 ദിവസ വാലിഡിറ്റിയില്‍ പ്രതിദിനം 2.5ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. ആകെ 182.5ജിബി ഡാറ്റ ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് അധികമായി ലഭ്യമാകും. എക്‌സ്ട്രാ ഡാറ്റ കിട്ടുന്ന ഈ മൂന്ന് പ്ലാനുകളില്‍ ഏറ്റവും ലാഭകരം 2399 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ്. കാരണം വിലയില്‍ മാറ്റമില്ലാതെ തന്നെ വര്‍ഷം മുഴുവന്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ ഇത് സഹായകമാകും. അതായത് അധികം പണം മുടക്കാതെതന്നെ 2 ജിബിക്ക് പകരം 2.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാന്‍ ലഭിക്കുന്നു. 2026 ജനുവരി 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.
Content Highlights : BSNL New Year plans are best for those who want more daily data