അബുദാബിയിലെ അൽ ഐനിൽ മൂന്നിടങ്ങളിൽ പെയ്ഡ് പാർക്കിങ്; ഒക്ടോബർ 26 മുതൽ ആരംഭിക്കും

താമസക്കാർക്കും സന്ദർശകർക്കും ജീവനക്കാർക്കും സ്ഥാപനങ്ങളിലേക്കും മറ്റ് സൗകര്യങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുക, ദിവസേനയുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു

അബുദാബിയിലെ അൽ ഐനിൽ മൂന്നിടങ്ങളിൽ പെയ്ഡ് പാർക്കിങ്; ഒക്ടോബർ 26 മുതൽ ആരംഭിക്കും
dot image

അൽ ഐനിലെ മൂന്ന് പുതിയ മേഖലകളിൽ പെയ്ഡ് പാർക്കിങ് സംവിധാനം ഒക്ടോബർ 26 മുതൽ നടപ്പാക്കുമെന്ന് അബുദാബി മൊബിലിറ്റി. പാർക്കിങ് ഫീസ് ദർബ് ആപ്പിലൂടെ അടയ്ക്കാം. സാധാരണ പാർക്കിങ് ഇടങ്ങളിൽ മണിക്കൂറിന് രണ്ട് ദിർഹമാണ് നിരക്ക്. താമസക്കാർക്കും സന്ദർശകർക്കും ജീവനക്കാർക്കും സ്ഥാപനങ്ങളിലേക്കും മറ്റ് സൗകര്യങ്ങളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുക, ദിവസേനയുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.

ദർബ് വാലറ്റിലൂടെ (Darb wallet) പാർക്കിങ് ഫീസ് ഓട്ടോമാറ്റിക്കായി അടയ്ക്കാൻ സാധിക്കുന്ന ‘ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിങ്’ സംവിധാനവും അടുത്തിടെ ക്യു മൊബിലിറ്റി നടപ്പാക്കിയിരുന്നു. മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്ററിന്റെ മേൽനോട്ടത്തിലാണ് ക്യു മൊബിലിറ്റി പ്രവർത്തിക്കുന്നത്. ജൂൺ മൂന്ന് മുതൽ നിലവിൽ വന്ന ഈ സംവിധാനത്തിൽ പാർക്കിങ് ഫീസ് അടയ്ക്കാൻ പ്രത്യേക മെഷീനുകളോ നേരിട്ടുള്ള പേയ്‌മെന്റോ ആവശ്യമില്ല.

സേവനം ഉപയോഗിക്കുന്നതിന് മുമ്പ് ദർബ് വാലറ്റിൽ ആവശ്യത്തിന് ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ക്യു മൊബിലിറ്റി നിർദേശിച്ചു. പണമടയ്ക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ഒഴിവാക്കാനും സുഗമമായ സേവനം ഉറപ്പാക്കാനും ഇത് സഹായിക്കും. ഈ സംവിധാനത്തിൽ മണിക്കൂറിന് രണ്ട് ദിർഹമാണ് നിരക്ക്. 24 മണിക്കൂറിന് പരമാവധി 15 ദിർഹം ഈടാക്കും. വർഷം മുഴുവൻ 24 മണിക്കൂറും സേവനം ലഭ്യമാണ്.

Content Highlights: Paid parking will begin in three sectors of Al Ain on October 26, 2026, with standard parking fees set at Dh2 per hour, payable through the Darb and TAMM apps.

dot image
To advertise here,contact us
dot image