

പാലക്കാട്: കള്ളനെ പേടിച്ച് വീട്ടിലെ അലമാരയ്ക്ക് മുകളില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന് വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. പാലക്കാട് കപ്പൂര്‍ കൊള്ളന്നൂര്‍ കൂവപ്പടി വീട്ടില്‍ ഹംസയുടെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് പോയി തിരിച്ചെത്തിയപ്പോള്‍ ആണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്.
അലമാരയില്‍ നിന്ന് ആയിരം രൂപയും നഷ്ടപ്പെട്ടിരുന്നു. മോഷണത്തിനായി വീടിന്റെ പൂട്ടോ വാതിലുകളും ഒന്നും തകര്‍ത്തിട്ടില്ല. ഒരാഴ്ച മുന്‍പ് വരെ ഈ സ്വര്‍ണാഭരണങ്ങള്‍ സുരക്ഷിതമായിരുന്നതായി കുടുംബം പറഞ്ഞു. വീടിന്റെ വാതില്‍ ചാരിയിട്ട സമയത്തോ തുറന്നിട്ട സമയത്തോ കള്ളന് വീട്ടില്‍ കയറിയെന്നാണ് സംശയം. സംഭവത്തില്‍ ചാലിശ്ശേരി പൊലീസ് അന്വേഷണം തുടങ്ങിട്ടുണ്ട്.
Content Highlights: Seven sovereigns of gold kept above a cupboard in a house in Palakkad have reportedly been stolen. The jewellery had been hidden out of fear of theft.